Webdunia - Bharat's app for daily news and videos

Install App

ഒളിച്ചോടില്ല, സിനിമ പിൻവലിക്കുമെന്ന വാർ‌ത്തകൾ കള്ളമെന്ന് മഹേഷ് നാരായണൻ

Webdunia
തിങ്കള്‍, 19 ജൂലൈ 2021 (14:06 IST)
മാലിക്ക് സിനിമയെ വിമർശിക്കുന്നവർ സിനിമ മുഴുവനായി കാണാതെയാണ് സംസാരികുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ.  സിനിമ കൃത്യമായി കാണുന്നവർക്ക് അത് മനസിലാകും അല്ലാതെ ‌സംസാരിക്കുന്നവരുടെ പ്രശ്‌നം എന്താണെന്ന് അറിയില്ല. വർഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്‌നത്തിലേക്ക് തന്റെ സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കിൽ അത്രയും നല്ലതായാണ് വിശ്വസിക്കുന്നതെന്നും മഹേഷ് നാരായണൻ പറഞ്ഞു.
 
നാലുനാൾ മുൻപ് പുറത്തിറങ്ങിയ ചിത്രം ഇസ്ലാമോഫോബിയ പരത്തുന്നതാണെന്നും ചരിത്രത്തെ തെറ്റായ രീതിയിൽ വളച്ചൊടിച്ചുവെന്നും പല കോണിൽ നിന്നും വിമർശനമുയരുന്നതിനിടെയാണ് മഹേഷ് നാരായണന്റെ പ്രതികരണം. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്രമുണ്ട്. അതിനാൽ തന്നെ അഭിപ്രായങ്ങളെ ഭയന്ന് ഒളിച്ചോടില്ല. ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്‌തവ വിരുദ്ധമാണ്.
 
പറയാത്ത കാര്യങ്ങളാണ് പല മാധ്യമങ്ങളിലും വരുന്നത്.മാനസികമായി ഒരിക്കലും തളർന്നിട്ടില്ലെന്നും മഹേഷ് നാരായണൻ പറഞ്ഞു. നിലവിൽ പുതിയ ചിത്രമായ മലയൻ കുഞ്ഞിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിന് ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താമെന്നും മഹേഷ് നാരായണൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments