Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നത്തെ റിലീസ്,തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ വന്‍ താരനിരയുള്ള '2018', പ്രതീക്ഷയോടെ സിനിമ പ്രേമികള്‍

Today release Friday release today releasing Malayalam movies movies in theatre upcoming Malayalam movies now showing Malayalam movies in theatre Jude Anthany Joseph

കെ ആര്‍ അനൂപ്

, വെള്ളി, 5 മെയ് 2023 (09:03 IST)
ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന പ്രധാന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
 
2018
 
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2018. 2018ലെ വെള്ളപ്പൊക്കത്തിന്റെ നാശത്തെ നേരിട്ട ധീരരായ കേരളത്തിലെ ജനങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.എല്ലാവരും നായകന്മാരാണ് ടാഗ്ലൈനില്‍ ഒരുങ്ങുന്ന സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തും.
 
അപര്‍ണ ബാലമുരളി,വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍,തമിഴ് യുവതാരം കലയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
അനുരാഗം
 
ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച ചിത്രമാണ് 'അനുരാഗം'.ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗൗതം മേനോന്‍ ജോണി ആന്റണി, ഷീല ,ദേവയാനി , ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി , സുധീഷ് ,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
 
പാച്ചുവും അത്ഭുതവിളക്കും
 
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം 'പാച്ചുവും അത്ഭുതവിളക്കും' കാണാന്‍ ആളുകള്‍ എത്തുകയാണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നു. ആദ്യത്തെ നാല് ദിവസം കൊണ്ട് 3.63 കോടിയാണ് കേരളത്തില്‍ നിന്നുള്ള കളക്ഷന്‍. ആദ്യ രണ്ടു ദിവസങ്ങളില്‍ ഒരു കോടിക്ക് മുകളില്‍ ഗ്രോസ് നേടാനും ആയി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍, നടന്റെ ആശംസ കുറിപ്പ്