Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടാള സിനിമയുമായി വീണ്ടും മേജർ രവി, ഇത്തവണ നായകൻ തമിഴിൽ നിന്നും

Operation Raahat

അഭിറാം മനോഹർ

, ശനി, 15 ജൂണ്‍ 2024 (09:47 IST)
Operation Raahat
പട്ടാളസിനിമകളിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയസംവിധായകനായി മാറിയ വ്യക്തിയാണ് മേജര്‍ രവി. മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുക്കെട്ടിലാണ് അധികം സിനിമകളും വന്നിട്ടുള്ളതെങ്കിലും പൃഥ്വിരാജ്, മമ്മൂട്ടി എന്നിവര്‍ക്കൊപ്പവും മേജര്‍ രവി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശെഷം മേജര്‍ രവി വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ്. ഓപ്പറേഷന്‍ റാഹത്ത് എന്ന സിനിമയിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധായകന്റെ കുപ്പായമിടുന്നത്.
 
 തെക്ക് നിന്നും ഒരു ഇന്ത്യന്‍ ചിത്രം എന്ന ടാഗ്ലൈനോട് കൂടി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. കൃഷ്ണകുമാര്‍ കെ തിരക്കത ഒരുക്കുന്ന സിനിമ നിര്‍മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ താരമായ ശരത് കുമാറാണ് സിനിമയില്‍ നായകനാകുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്,തമിഴ്,കന്നഡ ഭാഷകളിലും സിനിമ പുറത്തിറങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം വെറും നമ്പര്‍ മാത്രം, മലയാളികളെ മയക്കി സുധിയുടെ മീനുക്കുട്ടി, എലഗന്റ് ലുക്കില്‍ രേഖ