ബ്രിഡ്‌ജ് ഓൺ ഗാല്‍‌വാൻ: മേജർ രവിയുടെ അടുത്ത ചിത്രത്തിന് വിഷയം ഇന്ത്യ - ചൈന സംഘര്‍ഷം

കെ ആര്‍ അനൂപ്
ശനി, 27 ജൂണ്‍ 2020 (15:38 IST)
ഇന്ത്യ - ചൈന സംഘർഷത്തെ കേന്ദ്രീകരിച്ച് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മേജർ രവി. ‘ബ്രിഡ്ജ് ഓൺ ഗാൽവാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രധാനമായും ഗാൽവാൻ താഴ്‌വരയിലെ തന്ത്രപ്രധാനമായ പാലത്തിന്റെ നിർമ്മാണത്തെ കേന്ദ്രീകരിച്ചായിരിക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് മേജർ രവിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
 
ഇന്ത്യയും ചൈനയും തമ്മിൽ മുൻകാലങ്ങളിൽ നടന്ന സംഭവങ്ങൾ, ഉഭയകക്ഷി ബന്ധത്തിലെ വിള്ളലുകൾ എന്നീ സംഭവവികാസങ്ങളിലൂടെ ആയിരിക്കും സിനിമ മുന്നോട്ടു പോകുക എന്ന് മേജർ രവി പറഞ്ഞു. 
 
ഇന്ത്യൻ സിനിമാ രംഗത്തെ മികച്ച അഭിനേതാക്കൾ ചിത്രത്തിൽ ഉണ്ടാകും. മോഹൻലാൽ ഈ സിനിമയുടെ ഭാഗമായിരിക്കുമോ എന്ന് വ്യക്‍തത വന്നിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments