അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ശക്തി പ്രകടിപ്പിച്ച് ഇന്ത്യയും. ലഡാക്കിൽ കര,വ്യോമ സേനകൾ സംയുക്ത അഭ്യാസം നടത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും കരസേനയ്ക്കൊപ്പം അണിനിരന്നു. അടിയന്തര സാഹചര്യങ്ങളിൽ സൈനികരെ യുദ്ധമുഖത്തെത്തിയ്ക്കുന്ന അപ്പാച്ച ഫെലികോപ്‌റ്ററുകളും വ്യോമ യുദ്ധത്തിനായുള്ള സുഖോയ് വിമാനങ്ങളും ടാങ്കുകളും ഉൾപ്പടെ അണിനിരത്തിക്കൊണ്ടായിരുന്നു സംയുക്ത സൈനിക അഭ്യാസം,
അടിയന്തര സാഹചര്യമുണ്ടായാൽ സൈന്യത്തെ അതിവേഗം അതിർത്തിയിൽ വിന്യസിയ്ക്കുന്നതിന്റെ ഭാഗമായാണ് സംയുക്താ സൈനിക അഭ്യാസം. അതിർത്തിയിൽ സ്ഥിതി അതീവ ഗുരുതരമാണ് ധാരണകളിൽനിന്നും ചൈന പിന്നോട്ടുപോയി സൈനിക സന്നാഹങ്ങൾ വർധിപ്പിച്ചതോടെ. ഇന്ത്യൻ സൈന്യവും കടുത്ത നിലപാട് തന്നെ സ്വീകരിയ്ക്കുകയാണ്. സമാനമായ രീതിയിലാണ് മുന്നോട്ടുപോകുന്നത് എങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മാന്ത്രാലയം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഗാൽവൻ താഴ്‌വരയിലും ഹോട് സ്പ്രിങ്ങിനും പുറമേ നിയന്ത്രണ രേഖയോട് ചേർന്ന് കിടക്കുന്ന കൊയുൾ, ഫുക്‌ചെ, മുർഗോ, ഡെപ്‌സാങ്, ദെംചുക്ക്.എന്നിവിടങ്ങളിൽ ചൈന വൻ സൈന്യത്തെ എത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഇവിടങ്ങളിലേക്ക് ഇന്ത്യ സൈനിക നീക്കം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ രണ്ടുദിവസത്തെ സന്ദർശനത്തിന് ശേഷം സേനാ ആസ്ഥാനത്ത് തിരികെയെത്തിയ കരസേനാ മേധാവി എംഎം നരവനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി.
വാർത്തകൾ, ഇന്ത്യ-ചൈന, ഇന്ത്യൻ ആർമി, കേന്ദ്ര സർക്കാർ, News, India-China, Indian Army, Central Goverment