Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

Malaikottai Vaaliban: ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം; വാലിബനിലെ ലാലേട്ടനെ കാണാന്‍ ആകാംക്ഷയോടെ സിനിമാലോകം

അതേസമയം രണ്ട് വേറിട്ട ലുക്കുകളിലാണ് വാലിബനില്‍ മോഹന്‍ലാല്‍ എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു

Malaikottai Vaaliban First look poster
, വെള്ളി, 14 ഏപ്രില്‍ 2023 (08:27 IST)
Malaikottai Vaaliban: മലയാളികള്‍ക്ക് വിഷുക്കൈനീട്ടമായി മോഹന്‍ലാല്‍ എത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകിട്ട് അഞ്ചിന് പുറത്തുവിടും. വാലിബനില്‍ മോഹന്‍ലാല്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയ ആവേശത്തിലാണ്. 
 
അതേസമയം രണ്ട് വേറിട്ട ലുക്കുകളിലാണ് വാലിബനില്‍ മോഹന്‍ലാല്‍ എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു കഥാപാത്രത്തിനായി മോഹന്‍ലാല്‍ താടിയെടുക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കൊമ്പന്‍ മീശക്കാരനായ ഗുസ്തിക്കാരനായാണ് മോഹന്‍ലാലിന്റെ ഒരു ലുക്കെന്നാണ് വിവരം. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയായിരിക്കും ചിത്രം പറയുക. 
 
അതേസമയം ചിത്രത്തില്‍ ഗുസ്തി ചാംപ്യനായ ദ് ഗ്രേറ്റ് ഗാമയായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 18ന് രാജസ്ഥാനില്‍ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയാണ് നായിക വേഷത്തിലെത്തുന്നത്. ഈ വര്‍ഷം ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടചെന്നൈയിൽ അല്ലു അർജുന് ഒരു പ്രധാന വേഷമുണ്ടായിരുന്നു: വെട്രിമാരൻ