Webdunia - Bharat's app for daily news and videos

Install App

Malaikottai Vaaliban Trailer: 'ഇതൊരു മലയാള സിനിമയുടെ ഫ്രെയിമുകള്‍ തന്നെയാണോ' ഞെട്ടിച്ച് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലര്‍

രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമാണ് ട്രെയ്‌ലറിനുള്ളത്

രേണുക വേണു
വ്യാഴം, 18 ജനുവരി 2024 (21:17 IST)
Malaikottali Vaaliban - Mohanlal

Malaikottai Vaaliban Trailer: മലൈക്കോട്ടൈ വാലിബന്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നടന്‍ മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ഞെട്ടിക്കുന്ന ഫ്രെയിമുകളാണ് ട്രെയ്‌ലറിന്റെ ശ്രദ്ധാകേന്ദ്രം. ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് ഓരോ ഫ്രെയിമുകളും. ട്രെയ്‌ലറില്‍ മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയും കാണിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ഡയലോഗുകളൊന്നും ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 
 
രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമാണ് ട്രെയ്‌ലറിനുള്ളത്. ഹരീഷ് പേരടി വാലിബനെ കുറിച്ച് പറയുന്ന ഡയലോഗ് ഇതിനോടകം വൈറലായിട്ടുണ്ട്. മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. 
 


ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ്, യൂഡ്‌ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍. ജനുവരി 25 ന് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി; തീരുമാനം മുഖ്യമന്ത്രിയുടേത്

എഡിജിപി എംആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ മോഷണം; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം നഗരത്തില്‍ വരും ദിവസങ്ങളില്‍ ജലവിതരണം തടസ്സപ്പെടും; ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം

റേഷൻ അരി തൂക്കത്തിൽ വൻ വെട്ടിപ്പ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപം 869.2 കിലോഗ്രാം

അടുത്ത ലേഖനം
Show comments