Webdunia - Bharat's app for daily news and videos

Install App

സസ്‌പെന്‍സ് പൊളിക്കാതെ പെല്ലിശ്ശേരി; മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ കാണാം

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (19:32 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്‍' ടീസര്‍ റിലീസ് ചെയ്തു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മരണ മാസ് ലുക്കിലാണ് മോഹന്‍ലാലിനെ ടീസറില്‍ കാണുന്നത്. മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറി തന്നെയാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം. 
 
'കണ്‍കണ്ടത് നിജം..കാണാത്തത് പൊയ്..നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം' എന്ന ഡയലോഗിന്റെ ഒപ്പം മോഹന്‍ലാലിന്റെ ലുക്ക് കൂടി പ്രേക്ഷകരെ കാണിക്കുമ്പോള്‍ വരാനിരിക്കുന്നത് വമ്പന്‍ സിനിമ തന്നെയാണെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും ടീസറിന്റെ ശ്രദ്ധാകേന്ദ്രമാണ്. 


ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഗോവിന്ദും ദീപു രാജും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണ്. മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍ ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയില്‍

'ചെറിയൊരു പേടിയുണ്ട്'; രാഷ്ട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് അന്‍വര്‍, കാരണം ഇതാണ്

'പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം'; കാശ് പോയിട്ട് കൈമലര്‍ത്തിയിട്ട് കാര്യമില്ല, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്

പി.വി.അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക തമിഴ്‌നാട് ഡിഎംകെയുടെ സഖ്യകക്ഷിയായി

ആലപ്പുഴ ഒറ്റമശ്ശേരി കടല്‍ത്തീരത്തടിഞ്ഞ നീല തിമിംഗലത്തിന്റെ ജഡം സംസ്‌കരിക്കാന്‍ ചിലവായത് 4ലക്ഷം രൂപ!

അടുത്ത ലേഖനം
Show comments