Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിഷോങ് ചുഴലിക്കാറ്റ്, 10 ലക്ഷം രൂപ നല്‍കി സൂര്യയും കാര്‍ത്തിയും

Suriya and Karthi donated 10 lakhs to the cyclone Michuang affected four districts

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (13:04 IST)
മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയെയും തമിഴ്നാട്ടിലെ ഏതാനും വടക്കന്‍ ജില്ലകളെയും വെള്ളത്തിനടിയിലാക്കി. ഡിസംബര്‍ 4 ന് പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായത്.തമിഴ് സിനിമാ താരങ്ങളായ സൂര്യയും കാര്‍ത്തിയും സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.
 
 നടന്മാരായ സൂര്യയും കാര്‍ത്തിയും 10 ലക്ഷം രൂപ ധനസഹായം നല്‍കി.ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവയുള്‍പ്പെടെ 4 ജില്ലകളിലാണ് മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ചത്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ഫാന്‍ ക്ലബ്ബുകളിലൂടെയും സൂര്യയും കാര്‍ത്തിയും എത്തിച്ചു നല്‍കുന്നുണ്ട്.
 
സൂര്യയ്ക്കും കാര്‍ത്തിക്കും പിന്നാലെ തമിഴ്നാട് സര്‍ക്കാരിനും ജനങ്ങള്‍ക്കും പിന്തുണയുമായി നിരവധി താരങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
സൂര്യ ഇപ്പോള്‍ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യുടെ തിരക്കിലാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കീറാത്ത ഡ്രസ്സ് വാങ്ങികൊടുക്കാന്‍ ആരും ഇല്ലേ',സാനിയയുടെ വൈറല്‍ വീഡിയോയിലെ ലുക്കിനെ വിമര്‍ശിച്ച് സൈബര്‍ ലോകം