Publish Date: Mon, 24 Jan 2022 (09:36 IST)
Updated Date: Mon, 24 Jan 2022 (09:46 IST)
അതിശയിപ്പിക്കുന്ന ഡാന്‍സ് സ്റ്റെപ്പുകളുമായി നടി മാളവിക മേനോന്‍. ഷക്കീറയുടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികള്‍ക്കാണ് മാളവിക ഡാന്‍സ് കളിക്കുന്നത്. ഹോട്ട് ആന്റ് സ്‌റ്റൈലിഷ് സ്റ്റെപ്പുകളെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.