'പട്ടം പോലെ'യില്‍ ദുല്‍ഖറിന്റെ നായിക; ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക
അതീവ ഗ്ലാമറസ് ലുക്കിലാണ് മാളവികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്
'പട്ടം പോലെ' എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മാളവിക മോഹനന്‍. തമിഴില്‍ രജനികാന്ത്, വിജയ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാളവിക അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അതീവ ഗ്ലാമറസ് ലുക്കിലാണ് മാളവികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. വൈഷ്ണവ് പ്രവീണ്‍ ആണ് ഫോട്ടോഗ്രഫി. ഈയിടെയായി ഒട്ടേറെ ഹോട്ട് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 30 വയസ്സാണ് പ്രായം.
പട്ടം പോലെ, നിര്‍ണായകം, നാനു മട്ടു വരലക്ഷ്മി, ദി ഗ്രേറ്റ് ഫാദര്‍, പേട്ട, മാസ്റ്റര്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. മോഡല്‍ എന്ന നിലയിലും മാളവിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.