Webdunia - Bharat's app for daily news and videos

Install App

സെക്‌സി ചിത്രങ്ങളുമായി ദുല്‍ഖറിന്റെ നായിക

Webdunia
തിങ്കള്‍, 31 ജനുവരി 2022 (15:39 IST)
ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടി മാളവിക മോഹനന്‍. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന താരം തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 
മാളവിക മോഹനന് തിരക്കേറിയ ഒരു വര്‍ഷമാണ് മുന്നിലുള്ളത്. ധനുഷിന്റെ 'മാരന്‍','യുധ്ര' എന്ന ബോളിവുഡ് ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. വിജയ് നായകനായ മാസ്റ്ററിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നടിയാകാന്‍ മാളവികയ്ക്ക് സാധിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മാളവികയുടെ സിനിമാ കരിയറിന് നിമിത്തമായത്. 
 
മാളവികയുടെ പിതാവ് കെ.യു.മോഹനന്‍ മലയാളത്തിലെ അറിയപ്പെടുന്ന ഛായാഗ്രഹകനാണ്. മാളവികയ്ക്ക് ചെറുപ്പം മുതലേ സിനിമാ ലോകത്തെ കുറിച്ച് അറിയാം. ഒരു പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി മാളവികയെ പരിചയപ്പെടുന്നത്. മാളവികയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് മമ്മൂട്ടി തിരക്കി. നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായപ്പോള്‍ മമ്മൂട്ടി മാളവികയ്ക്കായി അവസരം തേടി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി എന്‍.അളഗപ്പന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച പട്ടം പോലെ എന്ന സിനിമയിലേക്ക് പുതുമുഖ നായികയെ തേടുന്ന സമയമായിരുന്നു അത്. മകന്റെ നായികയായി മാളവികയെ പരിഗണിക്കാമെന്ന് മമ്മൂട്ടിയാണ് അളഗപ്പനോട് പറഞ്ഞത്. ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മാളവിക മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രമായ പട്ടം പോലെയിലെ അഭിനയത്തിലൂടെ മാളവിക മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയായി. 
 
' ഞാന്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിച്ചാല്‍ നന്നായിരിയ്ക്കും എന്ന് സംവിധായകനോട് പറഞ്ഞത് മമ്മൂക്കയാണ്. അതിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിയ്ക്കുന്നു. അതുവരെ സിനിമ എന്ന ലോകം എന്റെ സ്വപ്നത്തിലേ ഉണ്ടായിരുന്നതല്ല. പട്ടം പോലെ എന്ന സിനിമ വിജയിച്ചാലും ഇല്ലെങ്കിലും മമ്മൂക്ക അത് കാണുമ്പോള്‍, അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തണം എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുണ്ടായ വിശ്വാസമാണ് എന്റെ ആത്മവിശ്വാസം,' പഴയൊരു അഭിമുഖത്തില്‍ മാളവിക പറഞ്ഞു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം