Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനേക്കാള്‍ എട്ടര വയസ് കൂടുതല്‍ മമ്മൂട്ടിക്ക്, പ്രണവിന് ദുല്‍ഖര്‍ ചേട്ടന്‍, സുരേഷ് ഗോപിക്ക് മോഹന്‍ലാലിനേക്കാള്‍ പ്രായം; സൂപ്പര്‍താരങ്ങളുടെ പ്രായം എത്രയെന്നോ?

മോഹന്‍ലാലിനേക്കാള്‍ എട്ടര വയസ് കൂടുതല്‍ മമ്മൂട്ടിക്ക്, പ്രണവിന് ദുല്‍ഖര്‍ ചേട്ടന്‍, സുരേഷ് ഗോപിക്ക് മോഹന്‍ലാലിനേക്കാള്‍ പ്രായം; സൂപ്പര്‍താരങ്ങളുടെ പ്രായം എത്രയെന്നോ?
, ഞായര്‍, 13 ഫെബ്രുവരി 2022 (22:03 IST)
മമ്മൂട്ടി മുതല്‍ പ്രണവ് മോഹന്‍ലാല്‍ വരെ മലയാളത്തിനു ഒട്ടേറെ സൂപ്പര്‍താരങ്ങളെ ലഭിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ പ്രായം എത്രയാണെന്ന് അറിയുമോ? നമുക്ക് നോക്കാം

1. മമ്മൂട്ടി
 
മലയാള സിനിമയുടെ വല്ല്യേട്ടനാണ് മമ്മൂട്ടി. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടിക്ക് ഇപ്പോള്‍ 70 വയസ് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് മമ്മൂട്ടി സപ്തതി ആഘോഷിച്ചത്.
 
2. മോഹന്‍ലാല്‍
 
1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. താരത്തിന് ഈ വരുന്ന മേയില്‍ 62 വയസ് ആകും. മമ്മൂട്ടിയേക്കാള്‍ എട്ടര വയസ് കുറവാണ് മോഹന്‍ലാലിന്.
 
3. സുരേഷ് ഗോപി
 
പ്രായത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുതിര്‍ന്ന താരമാണ് സുരേഷ് ഗോപി. 1958 ജൂണ്‍ 26 ന് ജനിച്ച സുരേഷ് ഗോപിക്ക് ഇപ്പോള്‍ പ്രായം 64 ആകുന്നു.
 
4. ജയറാം
 
1964 ഡിസംബര്‍ 10 ന് ജനിച്ച ജയറാമിന് ഇപ്പോള്‍ 58 വയസ്സുണ്ട്.
 
5. ദിലീപ്
 
1967 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം. പ്രായം 54 കഴിഞ്ഞു.
 
6. പൃഥ്വിരാജ്
 
പൃഥ്വിരാജിന് പ്രായം 40 ആകുന്നു. 1982 ഒക്ടോബര്‍ 16 നാണ് പൃഥ്വി ജനിച്ചത്.
 
7. നിവിന്‍ പോളി
 
1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളിക്ക് ഇപ്പോള്‍ 37 വയസ്സാണ് പ്രായം.
 
8. ഫഹദ് ഫാസില്‍
 
യുവ താരങ്ങളില്‍ പൃഥ്വിരാജിനേക്കാള്‍ പ്രായം ഫഹദിനാണ്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം. പ്രായം 40 ലേക്ക് അടുക്കുന്നു.
 
9. ദുല്‍ഖര്‍ സല്‍മാന്‍
 
താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന് പ്രായം 36 ആകുന്നു. 1986 ജൂലൈ 28 നാണ് ദുല്‍ഖര്‍ ജനിച്ചത്.
 
10. പ്രണവ് മോഹന്‍ലാല്‍
 
ദുല്‍ഖര്‍ സല്‍മാനേക്കാള്‍ നാല് വയസ് കുറവാണ് ദുല്‍ഖറിന്. താരത്തിന് 32 വയസ് ആകുന്നു. 1990 ജൂലൈ 13 നാണ് പ്രണവിന്റെ ജനനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്ലീലം നിറച്ചാൽ മോശം സിനിമയെ രക്ഷിക്കാനാവില്ല, പുരോഗമന സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുതെന്ന് കങ്കണ