നടിയെ ആക്രമിച്ച കേസിൽ സിദ്ദിഖ് ഭാമ എനിവർ ഇന്ന് വിചാരണക്കോടതിയിൽ ഹാജരായി. ഇരുവരെയും ഇന്ന് വിസ്‌തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നുവെങ്കിലും സാക്ഷിവിസ്‌താരം മാറ്റിവെക്കുകയായിരുന്നു.
അതേസമയം ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം സമർപ്പിച്ച ഹർജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.