Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ പ്രതിഫല നൽകാൻ കഴിയുന്ന സാഹചര്യമല്ല, താരങ്ങൾ അമ്പത് ശതമാനമെങ്കിലും പ്രതിഫലതുക കുറയ്ക്കണമെന്ന് സുരേഷ്‌കുമാർ

പഴയ പ്രതിഫല നൽകാൻ കഴിയുന്ന സാഹചര്യമല്ല, താരങ്ങൾ അമ്പത് ശതമാനമെങ്കിലും പ്രതിഫലതുക കുറയ്ക്കണമെന്ന് സുരേഷ്‌കുമാർ
, വ്യാഴം, 23 ഏപ്രില്‍ 2020 (13:53 IST)
കൊവിഡ് വ്യാപനസാഹചര്യത്തെ തുടർന്ന് മലയാള സിനിമാ മേഖല മൊത്തമായി തന്നെ പ്രതിസന്ധിയിലാണ്.നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും തിരികെ വരാൻ മാാങ്ങൾ വേണ്ടിവരുമെന്നാണ് കണക്കുക്കൂട്ടുന്നത്. ഈ സാഹചര്യത്തിൽ താരങ്ങൾ തങ്ങളുടെ പ്രതിഫലതുകയിൽ അമ്പത് ശതമാനമെങ്കിലും കുറയ്‌ക്കാൻ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി. സുരേഷ് കുമാര്‍.
 
കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ സിനമ്മാമേഖല ഇനി വീണ്ടും തുറക്കണമെങ്കിൽ എല്ലാവരും ഒന്നിച്ച് ഒരു ചർച്ച ആവശ്യമാണ്.അഞ്ച് ശതമാനം ഒഴികെ ബാക്കിയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും എല്ലാവരും പ്രതിസന്ധിയിലാണ്.താരങ്ങൾക്ക് ഇനി പഴയ പ്രതിഫലം നൽകാനാവില്ല.എല്ലാവരും സഹകരിച്ചെങ്കില്‍ മാത്രമേ സിനിമയുടെ റിലീസും വിതരണവും പഴയപടി ആവുകയുള്ളൂ.മരയ്‌ക്കാർ പോലൊരു സിനിമയൊക്കെ ഇനി എപ്പോൾ റിലീസ് ചെയ്യാൻ പറ്റുമെന്ന് പോലും ആലോചിക്കാൻ പറ്റാത്ത സ്സാഹചര്യമാണിത്.ചിത്രത്തിന്റെ ചൈനീസ് ഭാഷയില്‍ ഉള്‍പ്പെടെ ഡബ്ബ് ചെയ്ത സിനിമയാണ്. വേള്‍ഡ് റിലീസ് ഒക്കെ പഴയ പോലെ സാധ്യമാകണമെങ്കില്‍ നല്ല സമയം എടുക്കും സുരേഷ് കുമാർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"അച്ഛന്‍ പട്ടാളക്കാരനായിരുന്നു. ഒരുപാട് യുദ്ധങ്ങള്‍ കടന്നുപോന്നയാള്‍", ലോക്‌ഡൗണിനപ്പുറമുള്ള ജീവിതത്തെ കുറിച്ച് മോഹൻലാൽ