Webdunia - Bharat's app for daily news and videos

Install App

താരങ്ങൾ പ്രതിഫലം കുറയ്ക്കണം, ജനുവരിയിൽ മാത്രം നഷ്ടം 110 കോടി, വിജയിച്ചത് ആസിഫ് അലി ചിത്രം മാത്രം

അഭിറാം മനോഹർ
വെള്ളി, 7 ഫെബ്രുവരി 2025 (10:03 IST)
G Sureshkumar
മലയാള സിനിമ വലിയ തകര്‍ച്ചയുടെ വക്കിലെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് ജി സുരേഷ് കുമാര്‍. കഴിഞ്ഞ മാസം മാത്രം നഷ്ടം 110 കോടി രൂപയാണെന്നും മലയാള സിനിമയ്ക്ക് താങ്ങാനാവുന്നതിലും പത്തിരട്ടി പ്രതിഫലമാണ് താരങ്ങള്‍ വാങ്ങുന്നതെന്നും സിനിമാ മേഖലയോട് ഒരു പ്രതിബദ്ധതയും അവര്‍ക്കില്ലെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.
 
 അമിതമായ നികുതി ഈടാക്കി വലിയ തുക സര്‍ക്കാരിന് ലഭിച്ചിട്ടും സിനിമയ്ക്ക് ഗുണകരമായ ഒരു സഹായവും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമാ നിര്‍മാതാക്കളുടെ സംഘടനയോടൊപ്പം ഫെഫ്ക, എക്‌സിബിറ്റേഴ്‌സ്, വിതരണക്കാര്‍ തുടങ്ങിയ യൂണിയനുകളുമായി നടന്ന സംയുക്ത യോഗത്തിലാണ് സുരേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സുരേഷ് കുമാറിന്റെ വാക്കുകള്‍.
 
ആദ്യമായി പറയാനുള്ളത് മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ 24 സിനിമകള്‍ മാത്രമാണ് ഓടിയത്. 10 ശതമാനത്തില്‍ നിന്നും 12 ശതമാനമായി വിജയശതമാനം ഉയര്‍ന്നെങ്കിലും 176 സിനിമകളാണ് ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞത്. 650- 750 കോടിയുടെ നഷ്ടം കഴിഞ്ഞ വര്‍ഷമുണ്ടായി. നിര്‍മാതാക്കളില്‍ പലരും നാടുവിടേണ്ട അവസ്ഥയിലാണ്.
 
 ജനുവരിയില്‍ 28 സിനിമകള്‍ പുറത്തുവന്നപ്പോള്‍ ആകെ ഒരു സിനിമ മാത്രമാണ് സാമ്പത്തികമായി വിജയിച്ചത്. ഇപ്പോള്‍ ഇറങ്ങിയ 2 ചിത്രങ്ങള്‍ തരക്കേടില്ലാതെ പോകുന്നുണ്ട്. ജനുവരിയില്‍ മാത്രം നഷ്ടം 110 കോടിയാണ്. ഇങ്ങനെ മുന്നോട്ട് പോയാല്‍ വ്യവസായം തകര്‍ന്നടിയും. പ്രൊഡക്ഷന്‍ കോസ്റ്റ് ക്രമാതീതമായി വര്‍ധിച്ചു. ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും പത്തിരട്ടിയാണിത്. ഇവര്‍ക്കൊന്നും ഇന്‍ഡസ്ട്രിയോട് യാതൊരു പ്രതിബദ്ധതയും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ നമുക്ക് മുന്‍പോട്ട് പോകാന്‍ കഴിയില്ല. സുരേഷ്‌കുമാര്‍ പറഞ്ഞു.
 
 ജൂണ്‍ 1 മുതല്‍ കേരളത്തില്‍ സിനിമ സമരമുണ്ടാകുമെന്നും സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം ഉണ്ടായി. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്ന രീതിയ്യിലാണ് സമരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments