Select Your Language

Notifications

webdunia
webdunia
webdunia
webdunia

താജ് ഹോട്ടൽ തുടങ്ങിയത് 2016ൽ, പരാതിയിൽ 2012ൽ; രഞ്ജിത്തിനെതിരെ പീഡന ആരോപണം നടത്തിയ യുവാവ് പറയുന്നതെല്ലാം കള്ളമെന്ന് കോടതി

താജ് ഹോട്ടൽ തുടങ്ങിയത് 2016ൽ, പരാതിയിൽ 2012ൽ; രഞ്ജിത്തിനെതിരെ പീഡന ആരോപണം നടത്തിയ യുവാവ് പറയുന്നതെല്ലാം കള്ളമെന്ന് കോടതി

നിഹാരിക കെ എസ്

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (08:33 IST)
മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പരാതിയിൽ കഴമ്പില്ലെന്നും വിശ്വാസയോഗ്യമല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. 
 
ഇക്കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരായ പീഡന പരാതിയിലെ അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. 2012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് പീഡനം നേരിട്ടുവെന്നായിരുന്നു യുവാവ് പരാതിയിൽ ആരോപിച്ചത്. എന്നാല്‍ പരാതിയില്‍ പറയുന്ന താജ് ഹോട്ടല്‍ തുടങ്ങിയത് 2016ലാണ്. ഈ ഹോട്ടലിലെ നാലാം നിലയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതി വിശ്വാസ്യയോഗ്യമല്ലെന്ന് കോടതി അറിയിച്ചു.
 
2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്. എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നും കോടതി വിശദീകരിച്ചു. അതിനാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ പലതും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ പെരുച്ചാഴിക്ക് രണ്ടാം ഭാഗം; നുണ പറഞ്ഞിട്ട് എന്ത് കിട്ടാനാണെന്ന് വിജയ് ബാബു