‘എനിക്കെന്റെ രാജകുമാരിയെ ലഭിച്ചു’; വാപ്പച്ചിയായ സന്തോഷം പങ്കുവെച്ച് മലയാളത്തിന്റെ കുഞ്ഞിക്ക !
ദുൽക്കർ-അമാൽ ദമ്പതികൾക്കൊരു 'രാജകുമാരി'
മലയാള സിനിമയിലെ യുവനടൻ ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. തന്റെ ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന്‍റെ വിവരങ്ങൾ അടങ്ങിയ ആശുപത്രി റെക്കോഡും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
‘ഒന്നിലധികം കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാന്‍ കഴിയാത്ത ദിവസമാണ്. ഇതുവരെയുള്ള എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു. ഓരോ സിനിമ റിലീസും ഓരോ ചടങ്ങുകളും ഓരോ വാർത്തകളും അറിയിക്കുന്നതു പോലെ ഞങ്ങളുടെ ഈ സന്തോഷവും ആരാധകരുമായി പങ്കുവെക്കുന്നു.’ ദുൽക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.