Webdunia - Bharat's app for daily news and videos

Install App

കുറുപ്പ് രണ്ടാം വാരത്തിലേക്ക്, ഇന്ന് തിയറ്ററുകളിലെത്തുന്ന പുതിയ സിനിമകള്‍, ട്രെയിലറുകള്‍

കെ ആര്‍ അനൂപ്
വെള്ളി, 19 നവം‌ബര്‍ 2021 (09:02 IST)
നവംബര്‍ 12 ന് റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് രണ്ടാം വാരത്തിലേക്ക്. ആദ്യ ആഴ്ചയില്‍ തന്നെ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാനായ ചിത്രം നൂറ് കോടി ക്ലബിലേക്കുള്ള യാത്രയിലാണ്. അതേസമയം ഇന്നുമുതല്‍ തിയേറ്ററുകളിലെത്തുന്ന സിനിമകള്‍ ഏതെല്ലാമെന്ന് നോക്കാം.

ആഹാ
 
ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തും. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയാണ്.ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'തരംഗം', 'ജെല്ലിക്കെട്ട്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്‍ ആണ് നായിക.
എല്ലാം ശരിയാകും
 
ഒരുപാട് പ്രതീക്ഷയോടെയാണ് നിര്‍മ്മാതാക്കള്‍ ആസിഫലി-രജീഷ ടീമിന്റെ എല്ലാം ശരിയാകും തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയക്കാരനായാണ് ആസിഫ് ഈ സിനിമയില്‍ എത്തുന്നത്.വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ പടം ആയതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്. ഷാരിസ് ആണ് തിരക്കഥ ഒരുക്കുന്നത്. രജീഷ വിജയന്‍ ആണ് നായിക.
ജാന്‍.എ.മന്‍
 

നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി ആദ്യമായി സംവിധാനം മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് 'ജാന്‍.എ.മന്‍'.വന്‍ യുവതാര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ഈ ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments