Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിലര്‍ റിലീസ് ചെയ്യാന്‍ മമ്മൂട്ടി, ചിദംബരത്തിന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം,'ജാന്‍.എ.മന്‍' നവംബര്‍ 19 ന് തിയേറ്ററുകളിലേക്ക്

ട്രെയിലര്‍ റിലീസ് ചെയ്യാന്‍ മമ്മൂട്ടി, ചിദംബരത്തിന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം,'ജാന്‍.എ.മന്‍' നവംബര്‍ 19 ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, വ്യാഴം, 11 നവം‌ബര്‍ 2021 (10:02 IST)
ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 'ജാന്‍.എ.മന്‍'.നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി ആദ്യമായി സംവിധാനം മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ മാസം 19ന് തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വൈകുന്നേരം അഞ്ചുമണിക്ക് ട്രെയിലര്‍ പുറത്തുവിടും.
'മിഴിയോരം നനഞ്ഞൊഴുകും' എന്ന എവര്‍ഗ്രീന്‍ ഗാനത്തിന്റെ റീമാസ്റ്റേര്‍ഡ് വെര്‍ഷന്‍ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണ്. സഹോദരങ്ങള്‍ക്ക് ഇടയിലും മാതാപിതാക്കള്‍ക്ക് തമ്മിലുള്ള തീവ്ര ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
 
 അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.നടന്‍ ഗണപതി, ചിദംബരം,സപ്‌നേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയത്. സംഗീതസംവിധാനം ബിജിബാല്‍, ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, എഡിറ്റിംഗ് കിരണ്‍ ദാസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ട നിയമ പോരാട്ടം,'മരട് 357' പേര് മാറ്റി, 'വിധി' എന്ന ടൈറ്റില്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍