Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരത്തനും വൈറസും എഴുതിയവര്‍ ധനുഷിന് തിരക്കഥയെഴുതുന്നു !

വരത്തനും വൈറസും എഴുതിയവര്‍ ധനുഷിന് തിരക്കഥയെഴുതുന്നു !

സുബിന്‍ ജോഷി

, ബുധന്‍, 18 മാര്‍ച്ച് 2020 (16:52 IST)
വരത്തന്‍, വൈറസ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകളുടെ രചയിതാക്കളായ സുഹാസ്, ഷര്‍ഫു എന്നിവര്‍ തമിഴിലേക്ക്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന് ഇവരാണ് തിരക്കഥയെഴുതുന്നത്.
 
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ഗുരുമൂര്‍ത്തിയും അദ്ദേഹത്തിന്‍റെ ഭാര്യയും വാഹനാപകടത്തില്‍ മരിക്കുന്നു. ആ അപകടത്തിന് പിന്നിലുള്ള ദുരൂഹതകളുടെ കുരുക്കഴിക്കാന്‍ അവരുടെ മകന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 
 
ഒക്‍ടോബറില്‍ റിലീസ് ചെയ്യുന്ന ചിത്രം ധനുഷിന്‍റെ നാല്‍പ്പത്തിമൂന്നാമത്തെ സിനിമയാണ്. ജി വി പ്രകാശാണ് സംഗീതം. ധ്രുവങ്കള്‍ പന്തിനാറ്, മാഫിയ എന്നീ സിനിമകള്‍ക്ക് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അര്‍ജ്ജുനും വെങ്കിടേഷും ഒന്നിക്കുന്നു? ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് !