ഫഹദിന്റെ പുതിയ റിലീസ് ചിത്രം, നിര്‍മാതാവായി ഫാസില്‍, 'മലയന്‍ കുഞ്ഞ്' ഒ.ടി.ടിയില്‍ ?

കെ ആര്‍ അനൂപ്
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (09:01 IST)
ഫഹദ് ഫാസിലിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയന്‍ കുഞ്ഞ്. ജോജിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് മലയന്‍ കുഞ്ഞ് സെറ്റില്‍ ഫഹദ് ചേര്‍ന്നത് . ശരീര ഭാരം കുറച്ച് വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് നടനെ ഇതുവരെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം കാണാനാകുന്നത്.വേറൊരു ഫഹദ് മാജിക്ക് തന്നെ പ്രതീക്ഷിക്കാം. ഇപ്പോഴിതാ സിനിമയെ കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 
 
24 ഡിസംബര്‍ന് ട്രെയിലര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഒപ്പം റിലീസ് തീയതിയും ഉണ്ടാകാം. ഒ.ടി.ടി റിലീസിനുള്ള സാധ്യതകളുണ്ട്.
 
രജീഷ വിജയന്‍, ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രം ഫാസിലാണ് നിര്‍മ്മിക്കുന്നത്. മാലിക് സംവിധായകന്‍ മഹേഷ് നാരായണന്റെതാണ് തിരക്കഥ. എഡിറ്റര്‍ കൂടിയായ അദ്ദേഹം ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
 
സുഷിന്‍ ശ്യാം ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments