Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

Malayankunju Film Trailer : പ്രേക്ഷകരെ ഭയപ്പെടുത്താനും ത്രില്ലടിപ്പിക്കാനും ഫഹദ് വരുന്നു; മലയന്‍കുഞ്ഞ് ട്രൈലര്‍ ശ്രദ്ധ നേടുന്നു, വീഡിയോ

Malayankunju Film Trailer
, വെള്ളി, 15 ജൂലൈ 2022 (21:00 IST)
Malayankunju Film Trailer : ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്റെ ട്രൈലര്‍ റിലീസ് ചെയ്തു. പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ട്രൈലര്‍. ദൃശ്യാനുഭവത്തിനു ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും മലയന്‍കുഞ്ഞ് എന്ന് ട്രൈലറില്‍ നിന്ന് വ്യക്തമാകുന്നു. 
 
പ്രകൃതി ദുരന്തത്തിന്റെ ആഴവും ഭീകരതയും പങ്കുവെയ്ക്കുന്നതാണ് ചിത്രമെന്ന സൂചന ട്രൈലറില്‍ നിന്ന് ലഭിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം ഫഹദ് മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും മലയന്‍കുഞ്ഞിനുണ്ട്. 


മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും. എ.ആര്‍.റഹ്മാനാണ് സംഗീതം. ജൂലൈ 22 ന് സെഞ്ച്വറി ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തില്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു; ശ്രീനാഥ് ഭാസിക്കെതിരെ പരാതി