Webdunia - Bharat's app for daily news and videos

Install App

Claustrophobia: ഈ ബുദ്ധിമുട്ട് ഉള്ളവര്‍ ശ്രദ്ധിക്കുക ! ഫഹദ് ഫാസില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്

Webdunia
വെള്ളി, 15 ജൂലൈ 2022 (11:21 IST)
Claustrophobia: ഫഹദ് ഫാസിലും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രം ജൂലൈ 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ ആണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്നത്. 
 
റിലീസിനു മുന്‍പെ മലയന്‍കുഞ്ഞിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. ക്ലോസ്‌ട്രോഫോബിയ ഉള്ളവര്‍ സൂക്ഷിക്കണമെന്നും ഈ ചിത്രം അത്തരക്കാരെ അസ്വസ്ഥരാക്കുമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 
 
എന്താണ് ക്ലോസ്‌ട്രോഫോബിയ ? 
 
ഇടുങ്ങിയ സ്ഥലങ്ങളോടുള്ള അമിതമായ ഭയമാണ് ക്ലോസ്‌ട്രോഫോബിയ. ചിലര്‍ക്ക് ട്രെയിന്‍, വിമാനം, ജനാലകള്‍ അടഞ്ഞുകിടക്കുന്ന ഇടുങ്ങിയ മുറി, ഗുഹ, തുരങ്കം എന്നീ സ്ഥലങ്ങള്‍ വലിയ രീതിയില്‍ പേടിയുണ്ടാക്കും. എംആര്‍ഐ സ്‌കാനിങ്ങിനുള്ള മെഷീന്‍ പോലും ഇവരെ വല്ലാതെ അസ്വസ്ഥരാക്കും. ഈ ഭയത്തെയാണ് ക്ലോസ്‌ട്രോഫോബിയ എന്ന് പറയുന്നത്. ആകെ ജനസംഖ്യയുടെ 12.5 ശതമാനം ആളുകളിലും ക്ലോസ്‌ട്രോഫോബിയ ഉണ്ടെന്നാണ് പഠനം. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hains (@hainsvb)


അമിതമായി വിയര്‍ക്കുക, ശരീരം വിറയ്ക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വേഗതയില്‍ ശ്വാസമെടുക്കുക, മുഖം ചുവക്കുക, തലകറക്കം, ചെവിയില്‍ അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കുക, നാവ് ഒട്ടുക തുടങ്ങിയവയാണ് ക്ലോസ്‌ട്രോഫോബിയയുടെ ലക്ഷണങ്ങള്‍. ഈ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് ഇടുങ്ങിയ സ്ഥലത്ത് എത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും, വല്ലാത്ത ഭയവും ഉത്കണ്ഠയും തോന്നും, എങ്ങനെയെങ്കിലും ആ സ്ഥലത്ത് നിന്ന് രക്ഷപ്പെടണം എന്ന തോന്നലും ഉണ്ടാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

അടുത്ത ലേഖനം
Show comments