Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ വേദനാജനകമായ ആ തീരുമാനമെടുക്കേണ്ടി വന്നു; മാലിക് നാളെ മുതല്‍, വൈകാരിക കുറിപ്പുമായി നിര്‍മാതാവ്

ഒടുവില്‍ വേദനാജനകമായ ആ തീരുമാനമെടുക്കേണ്ടി വന്നു; മാലിക് നാളെ മുതല്‍, വൈകാരിക കുറിപ്പുമായി നിര്‍മാതാവ്
, ബുധന്‍, 14 ജൂലൈ 2021 (21:24 IST)
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് നാളെ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. തിയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നെങ്കില്‍ പ്രേക്ഷകര്‍ക്ക് ഗംഭീര അനുഭവം ആകുമായിരുന്നെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു. സാമ്പത്തിക ബാധ്യത പെരുകിയപ്പോള്‍ ഒ.ടി.ടി.യില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും ആന്റോ ജോസഫ് പറഞ്ഞു. 
 
നിര്‍മാതാവ് ആന്റോ ജോസഫിന്റെ കുറിപ്പ് വായിക്കാം 
 
മാലിക് നാളെ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. അമസോണ്‍ പ്രൈമിലൂടെ. ഒരുപാട് പേരുടെ സ്വപ്നമാണ്, മാലിക്. എഴുതി സംവിധാനം ചെയ്ത മഹേഷ്  നാരായണന്റെ, സ്വയം സമര്‍പ്പിച്ചഭിനയിച്ച ഫഹദിന്റെ, നിമിഷ സജയന്റെ, ജോജുവിന്റെ, വിനയ് ഫോര്‍ട്ടിന്റെ, മറ്റ് അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്റെ, സംഗീതം കൊടുത്ത സുഷിന്‍ ശ്യാമിന്റെ, ശബ്ദരൂപകല്‍പ്പന നിര്‍വ്വഹിച്ച വിഷ്ണു ഗോവിന്ദിന്റെ, ആര്‍ട്ട് ഡയറക്റ്റര്‍ സന്തോഷ് രാമന്റെ, കൊസ്റ്റ്യുംസ് ഡിസൈന്‍ ചെയ്ത ധന്യ ബാലകൃഷ്ണന്റെ, മേക്കപ്പ് മാന്‍ രഞ്ജിത്ത് അമ്പാടിയുടെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് കുര്യന്റെ, ഇവര്‍ക്കെല്ലാം ഈ സിനിമ, അതിന്റെ വലിപ്പത്തിലും, മിഴിവിലും, ശബ്ദഭംഗിയിലും, തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തീര്‍ച്ചയായും, ഒരു ഗംഭീര തീയറ്റര്‍ അനുഭവം ആകുമായിരുന്നു, മാലിക്. 
 
ഏറെ കഷ്ടപ്പാടുകള്‍ക്കിടയിലും, നിര്‍മ്മാതവ് എന്ന നിലയില്‍ മലിക് എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാന്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ് അനിശ്ചിതത്വത്തില്‍ എന്നെ പോലെ ഒരു നിര്‍മ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ പെരുകിയപ്പോള്‍, OTT യില്‍ വിപണനം ചെയ്തുകൊണ്ട്, ബാധ്യതകള്‍ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി. മാലിക് നിങ്ങളിലേക്ക് എത്തുകയാണ്. കാണുക, ഒപ്പം നില്‍ക്കുക. 
 
ഏറെ സ്‌നേഹത്തോടെ,
 
ആന്റോ ജോസഫ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്ര സ്റ്റൈലിഷ് ആയിരുന്നോ ! ഈ ചിത്രത്തിലെ താരം ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും