Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ 'മാളികപ്പുറം' സംവിധായകന്‍, വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 1 ഡിസം‌ബര്‍ 2023 (15:22 IST)
മാളികപ്പുറം സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍ പുതിയ സിനിമ തിരക്കുകളിലേക്ക്. ദിലീപിനെ നായകനാക്കി അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വമ്പന്‍ ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. കഥ ദിലീപിന് ഇഷ്ടമായെന്ന കാര്യം അഭിലാഷ് പിള്ള തന്നെയാണ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. വരാനിരിക്കുന്ന സിനിമയെക്കുറിച്ച് ഒരു സൂചനയും തിരക്കഥാകൃത്ത് നല്‍കി.
 
ദിലീപിനെ പ്രേക്ഷകര്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് അതുപോലെയുള്ള ഒരു ചിത്രം ആയിരിക്കും തങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് അഭിലാഷ് പറഞ്ഞത്. ദിലീപിന്റെ ആരാധകനായ തനിക്ക് അദ്ദേഹത്തിന്റെ കോമഡി വലിയ ഇഷ്ടമാണെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.
 
മാളികപ്പുറം സിനിമ ആദ്യം ദിലീപിനെ വെച്ചായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. മാളികപ്പുറം കണ്ട് ദിലീപ് തന്നെ വിളിച്ചെന്നും അദ്ദേഹം തന്നോട് ഒരുപാട് സംസാരിച്ചെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ദിലീപ് ആണ് തന്നോട് പറഞ്ഞതെന്നും അഭിലാഷ് പിള്ള വെളിപ്പെടുത്തി. അടുത്തവര്‍ഷം സിനിമയ്ക്ക് തുടക്കമാകും.
 
മന്ത്രമോതിരം, മിസ്റ്റര്‍ ബട്‌ലര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments