Webdunia - Bharat's app for daily news and videos

Install App

'മാളികപ്പുറം' ക്ലീന്‍ ബോക്‌സ് ഓഫീസ് ഹിറ്റ് ! 5 കോടി കടന്ന് ഉണ്ണി മുകുന്ദന്‍ ചിത്രം

കെ ആര്‍ അനൂപ്
ബുധന്‍, 4 ജനുവരി 2023 (14:46 IST)
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'മാളികപ്പുറം'. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ 2022 ഡിസംബര്‍ 30 നാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്തത്. ആദ്യവാരം പിന്നിടുന്നതിന് മുമ്പ് തന്നെ 5 കോടി കളക്ഷനാണ് ചിത്രം നേടിയത്. 
 
അയ്യപ്പ ഭക്തന്റെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം 'കാവ്യാ ഫിലിം കമ്പനി'യുടെയും 'ആന്‍ മെഗാ മീഡിയ'യുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
ദേവനന്ദ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്ത ചിത്രം അയ്യപ്പനെ കാണാന്‍ ആഗ്രഹിച്ചിറങ്ങുന്ന ഒരു എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ ചുറ്റിപറ്റിയുള്ളതാണ്. പിയൂഷ് ഉണ്ണിയെ അവതരിപ്പിച്ച ശ്രീപദാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീര്‍ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മ, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
 
കലാസംവിധാനം: സുരേഷ് കൊല്ലം, മേയ്ക്കപ്പ്: ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം: അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി സ്റ്റണ്ട്: സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: രജീസ് ആന്റണി, ബിനു ജി നായര്‍, അസിസ്റ്റന്റ് ഡയറകട്ടേഴ്സ്: ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കോറിയോഗ്രഫി: ഷരീഫ്, സ്റ്റില്‍സ്: രാഹുല്‍ ടി, ലൈന്‍ പ്രൊഡ്യൂസര്‍: നിരൂപ് പിന്റോ, മാനേജര്‍സ്: അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ്: വിപിന്‍ കുമാര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഓപ്പറേഷൻ ക്ലീൻ വീൽസ് : ആർ.ടി.ഒ ഓഫീസുകളിൽ വ്യാപക റെയ്സ്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

അടുത്ത ലേഖനം
Show comments