Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഫാന്റസിയും വിശ്വാസവും ഇഴചേര്‍ത്ത് നല്ലൊരു ഫാമിലി ത്രില്ലര്‍'; മാളികപ്പുറം സിനിമയെ പ്രശംസിച്ച് നടന്‍ അനീഷ് ഗോപിനാഥന്‍

'ഫാന്റസിയും വിശ്വാസവും ഇഴചേര്‍ത്ത് നല്ലൊരു ഫാമിലി ത്രില്ലര്‍'; മാളികപ്പുറം സിനിമയെ പ്രശംസിച്ച് നടന്‍ അനീഷ് ഗോപിനാഥന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 4 ജനുവരി 2023 (11:10 IST)
മാളികപ്പുറം സിനിമയെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്.ഞാന്‍ ഗന്ധര്‍വ്വന്‍,' 'നന്ദനം,' 'ആമേന്‍' പോലുള്ള മികച്ച സിനിമകളില്‍ ഉപയോഗിച്ച മാജിക്കല്‍ റിയലിസത്തിന്റെ സാധ്യത തേടി വിജയത്തിലെത്തിച്ച സംവിധായകന്‍ വിഷ്ണു ശശി ശങ്കറിന്റെയും
ഫാന്റസിയും വിശ്വാസവും ഇഴചേര്‍ത്ത്
നല്ലൊരു ഫാമിലി ത്രില്ലര്‍ തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയുടെയും സിനിമയെക്കുറിച്ച് നടന്‍ അനീഷ് ഗോപിനാഥന് പറയാനുള്ളത് ഇതാണ്.
 
അനീഷ് ഗോപിനാഥന്റെ വാക്കുകളിലേക്ക്
 
'മാളികപ്പുറം' സിനിമ കണ്ടു
നല്ല സിനിമയാണ്.പ്രൊമോഷന്‍ എന്ന രീതിയില്‍ മാത്രം പറയുന്നതല്ല, സിനിമകളെ ഇഷ്ടപെടുന്നഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലക്ക് ഏതൊരാള്‍ക്കും ഇഷ്ടപെടുന്ന ചേരുവകള്‍ ഈ സിനിമയില്‍ ഉണ്ട്.
.'ഞാന്‍ ഗന്ധര്‍വ്വന്‍,' 'നന്ദനം,' 'ആമേന്‍' പോലുള്ള മികച്ച സിനിമകളില്‍ ഉപയോഗിച്ച മാജിക്കല്‍ റിയലിസത്തിന്റെ സാധ്യത തേടി വിജയത്തിലെത്തിച്ച സംവിധായകന്‍ വിഷ്ണു ശശി ശങ്കറിന്റെയും
ഫാന്റസിയും വിശ്വാസവും ഇഴചേര്‍ത്ത്നല്ലൊരു ഫാമിലി ത്രില്ലര്‍ തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയുടെയും ഉള്ളിലെ 
സിനിമക്കൊപ്പം സഞ്ചരിച്ച ഛായാഗ്രാഹകന്‍ വിഷ്ണു നാരായണനും 
 പശ്ചാത്തല സംഗീതമൊരുക്കിയ രഞ്ജിന്‍ രാജും എഡിറ്റര്‍ ഷമീര്‍ മുഹമ്മദുമെല്ലാം മാളികപ്പുറം എന്ന സിനിമയെ നല്ലൊരു കാഴ്ചാനുഭവമാക്കിയിട്ടുണ്ട്.

കല്ല്യാണിയെയും പിയുഷിനെയും
 
അവതരിപ്പിച്ച കുട്ടികളുടെയും അയ്യപ്പനായി നിറഞ്ഞടിയ
ഉണ്ണി മുകുന്ദന്റെയും പെര്‍ഫോമന്‍സ് എടുത്തുപറയാതെ മാളികപ്പുറത്തെ കുറിച്ച് എന്ത് പറഞ്ഞാലും അപൂര്‍ണ്ണമാകും.
സൈജു കുറുപ്പ്, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, TG രവി sir,
മനോജ് k ജയന്‍, Ajai Vasudev....... അങ്ങിനെ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു...
'തത്വമസി'
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു,പിന്നെ അവര്‍ നിങ്ങളെ നോക്കി ചിരിക്കുന്നു...';'മാളികപ്പുറം' വിജയത്തിന് പിന്നാലെ ഉണ്ണിമുകുന്ദന്റെ വാക്കുകള്‍