Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 കോടി കടന്ന് മാളികപ്പുറം,25-ാം ദിവസത്തിലേക്ക് ഉണ്ണി മുകുന്ദന്‍ ചിത്രം

40 കോടി കടന്ന് മാളികപ്പുറം,25-ാം ദിവസത്തിലേക്ക് ഉണ്ണി മുകുന്ദന്‍ ചിത്രം

കെ ആര്‍ അനൂപ്

, ചൊവ്വ, 17 ജനുവരി 2023 (10:08 IST)
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 40 കോടി കളക്ഷന്‍ സ്വന്തമാക്കി മാളികപ്പുറം മുന്നേറുകയാണ്. വന്‍ വിജയമായി മാറിയ സിനിമ ഇരുപത്തിയഞ്ചാമത്തെ ദിവസത്തിലേക്ക്.
മാളികപ്പുറം തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആക്കിയതിന് നന്ദിയും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
അയ്യപ്പ ഭക്തന്റെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം 'കാവ്യാ ഫിലിം കമ്പനി'യുടെയും 'ആന്‍ മെഗാ മീഡിയ'യുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
ദേവനന്ദ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്ത ചിത്രം അയ്യപ്പനെ കാണാന്‍ ആഗ്രഹിച്ചിറങ്ങുന്ന ഒരു എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ ചുറ്റിപറ്റിയുള്ളതാണ്. പിയൂഷ് ഉണ്ണിയെ അവതരിപ്പിച്ച ശ്രീപദാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീര്‍ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മ, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
 
കലാസംവിധാനം: സുരേഷ് കൊല്ലം, മേയ്ക്കപ്പ്: ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം: അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി സ്റ്റണ്ട്: സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: രജീസ് ആന്റണി, ബിനു ജി നായര്‍, അസിസ്റ്റന്റ് ഡയറകട്ടേഴ്സ്: ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കോറിയോഗ്രഫി: ഷരീഫ്, സ്റ്റില്‍സ്: രാഹുല്‍ ടി, ലൈന്‍ പ്രൊഡ്യൂസര്‍: നിരൂപ് പിന്റോ, മാനേജര്‍സ്: അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ്: വിപിന്‍ കുമാര്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ:എം എ ബേബി