Webdunia - Bharat's app for daily news and videos

Install App

റെക്കോർഡുകൾ ഭേദിച്ച് മാമാങ്കം; മമ്മൂട്ടിക്ക് സമ്മാനിച്ച നേട്ടങ്ങൾ ഇവയൊക്കെ!

റെയ്‌നാ തോമസ്
ചൊവ്വ, 7 ജനുവരി 2020 (09:34 IST)
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് 25 ദിവസമാകുമ്പോൾ മാമാങ്കം നേടിയത് 135കോടിയാണ്. 45 രാജ്യങ്ങളിലായി ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത് മാമാങ്കം അണിയറ പ്രവർത്തകർ തന്നെയാണ്. നിരവധി റെക്കോർഡുകളാണ് മാമാങ്കം ഇതുവരെ നേടിയത്.

ഇത് മമ്മൂട്ടിയുടെ കരിയറിലും സുപ്രധാന സ്വാധീനമാണ് ചെലുത്തിയത്. മമ്മൂട്ടിയുടെ തയ്യാറെടുപ്പുകള്‍ വെറുതെയായില്ലെന്നതിനുള്ള ഉദാഹരണം കൂടിയാണ് ഈ നേട്ടങ്ങള്‍. തുടക്കത്തില്‍ സിനിമയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ പോലും പിന്നീട് കൈയ്യടിക്കുന്ന കാഴ്ചയായിരുന്നു. മാമാങ്കം നേടിയ റെക്കോർഡുകൾ ചുവടെ ചേർത്തിരിക്കുന്നു.
 
കേരളത്തിൽ ആദ്യ ദിവസം 2000 ഷോ കളിച്ച ആദ്യത്തെ സിനിമ മാമാങ്കമാണ്. ലോകവ്യാപകമായി 45000 ഷോ കൾ 15 ദിവസം കൊണ്ട് പൂർത്തീകരിച്ച പടമെന്ന റെക്കോര്‍ഡും ഈ മമ്മൂട്ടി ചിത്രത്തിന് സ്വന്തമാണ്. കേരളത്തിൽ മാത്രം 18 ദിവസം കൊണ്ട് 15,000 കഴിഞ്ഞ സിനിമയും ഇതാണ്. മമ്മൂട്ടി യുടെ ഏറ്റവും വലിയ ഷോ കൗണ്ടുള്ള ചിത്രവും മാമാങ്കമാണ്.
 
റിലീസ് ദിനം തന്നെ നിരവധി റെക്കോര്‍ഡുകളായിരുന്നു മാമാങ്കം നേടിയത്. 45 രാജ്യങ്ങളിൽ റീലിസ് ആയ ആദ്യ മലയാള ചിത്രമാണിത്. ലൂസിഫറിനെ വെട്ടിയാണ് ചിത്രം ഈ റെക്കോര്‍ഡ് നേടിയത്. 
 
അതുപോലെ തന്നെ മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ചിത്രമാണിത്. 100 ഓളം തീയേറ്ററിൽ 25 ദിവസം പൂർത്തിയാകാൻ പോകുന്ന പടമേതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും മാമാങ്കമാണ്. 25 ദിവസത്തിനുള്ളില്‍ 135 കോടി നേട്ടം സ്വന്തമാക്കിയെന്ന റെക്കോര്‍ഡും മാമാങ്കത്തിനുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല: സുപ്രീം കോടതി

അടുത്ത ലേഖനം
Show comments