Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ, ജനുവിൻ; അത്രയും സ്‌റ്റൈലിഷ് വേറെ ആരുണ്ട്?; മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിരാജ്

മമ്മൂക്കയുടെ വീട്ടിൽ ചെന്നാൽ മമ്മൂക്കയാണ് ഭക്ഷണം വിളമ്പി തരികയെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

ലോകത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ, ജനുവിൻ; അത്രയും സ്‌റ്റൈലിഷ് വേറെ ആരുണ്ട്?; മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിരാജ്

റെയ്‌നാ തോമസ്

, ശനി, 4 ജനുവരി 2020 (13:23 IST)
മമ്മൂട്ടി വളരെ ജനുവിനായ മനുഷ്യനാണെന്ന് പൃഥ്വിരാജ്. ദേഷ്യം വന്നാൽ ചീത്ത വിളിക്കും. അതുപോലെ സ്നേഹം വന്നാൽ നമ്മളെ ഇരുത്തി ഭക്ഷണം വിളമ്പി തന്ന ശേഷമേ അദ്ദേഹം കഴിക്കുകയുള്ളൂ. ഇതൊക്കെ ഇന്നും നടക്കുന്ന കാര്യങ്ങളാണ്. മമ്മൂക്കയുടെ വീട്ടിൽ ചെന്നാൽ മമ്മൂക്കയാണ് ഭക്ഷണം വിളമ്പി തരികയെന്നും പൃഥ്വി കൂട്ടിച്ചേർത്തു. 
 
മമ്മൂക്ക വളരെയധികം യാത്ര ചെയ്യുന്ന ഒരാളാണ്. മികച്ച അഭിഭാഷകനാണ്. മമ്മൂക്ക കണ്ടിട്ടില്ലാത്ത രാജ്യങ്ങളുണ്ടാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻമാരിലൊരാളാണ്. സംവിധായകരുടെ സ്വപ്നമാണ്. എന്നാലും മമ്മൂക്കയുടെ ഉള്ളിൽ ഒരു മലയാളി ഗ്രാമീണൻ ഉണ്ട്. അത് ഇപ്പോഴും നഷ്ടപ്പെടുത്താതെ കൊണ്ടു നടക്കുന്നതിൽ തനിക്ക് കടുത്ത ആരാധനയുണ്ടെന്നും പൃഥ്വിരാജ് തുറന്ന് പറഞ്ഞു.
 
സിനിമയോടുള്ള മമ്മൂക്കയുടെ കഠിനാധ്വാനവും പാഷനും പറയേണ്ടതാണ്. ഇത്രയേറെ സിനിമ ചെയ്തിട്ടും ഓരോ സിനിമയും തന്റെ ആദ്യ സിനിമയാണെന്ന കരുതലോടെയാണ് അദ്ദേഹം അതിനായി തയ്യാറെടുക്കുന്നത്. ആ ശീലം തനിക്ക് സിനിമയും തന്റെ ആദ്യ സിനിമയാണെന്ന കരുതലോടെയാണ് അദ്ദേഹം അതിനായി തയ്യാറെടുക്കുന്നത്. ആ ശീലം തനിക്ക് പുതിയ തിരിച്ചറിവായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ്; പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുള്ള ദിലീപിന്റെ ഹർജി തള്ളി