ഇനി കേരളത്തിൽ നടക്കുന്ന തമിഴ് സിനിമ, നായികയായി മമിത: റിബൽ ട്രെയ്‌ലർ

അഭിറാം മനോഹർ
ചൊവ്വ, 12 മാര്‍ച്ച് 2024 (14:35 IST)
Rebel Movie Trailer
തമിഴ്‌നാട് പ്രധാന കഥാപശ്ചാത്തലമാകുന്ന മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും തകര്‍ത്തോടുകയാണ്. തമിഴ് പശ്ചാത്തലവും ഗുണ സിനിമയ്ക്ക് നല്‍കുന്ന ട്രിബ്യൂട്ടും ഒപ്പം സൗഹൃദത്തെ ചുറ്റിപറ്റിയുള്ള കഥയുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴകം ഏറ്റെടുക്കുന്നതിന് കാരണമായത്. ഇപ്പോഴിതാ കേരളം പശ്ചാത്തലമാക്കി കഥ പറയാന്‍ ഒരുങ്ങുകയാണ് ഒരു തമിഴ് സിനിമ.
 
ജി വി പ്രകാശ് കുമാറിനെ നായകനാക്കി നവാഗതനായ നികേഷ് ആര്‍ എസ് സംവിധാനം ചെയ്യുന്ന റിബലാണ് കേരളത്തെ പ്രധാന കഥാ പശ്ചാത്തലമാക്കി കഥ പറയുന്നത്. പ്രേമലു എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടിയ മമിത ബൈജുവാണ് ചിത്രത്തിന്റെ നായിക. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
കേരളത്തിലെ ഒരു കോളേജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവായാണ് കെ വി പ്രകാശ് കുമാര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കുണ്ടെങ്കിലും കേരളത്തിലെ കോളേജുകളില്‍ തമിഴ് യുവാക്കള്‍ നേരിടുന്ന അപരത്വമാണ് സിനിമയുടെ പ്രമേയം. ഒപ്പം ക്യാമ്പസ് രാഷ്ട്രീയവും സിനിമയിലുണ്ടാകും. 1980കളിലാണ് സിനിമ നടക്കുന്നത്. മാര്‍ച്ച് 22നണ് സിനിമ റിലീസ് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments