Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൻ്റെ സിനിമകൾ മകളെ കാണിച്ചിട്ടില്ല,'ആടുജീവിതം' അഭിമാനത്തോടെ കാണിക്കും,ഒരു ആക്റ്റർ എന്നാല്‍ എന്താണ് അർഥമെന്ന് ഇതോടെ അവൾക്ക് മനസ്സിലാകുമെന്ന് പൃഥ്വിരാജ്

aadu jeevitham full movie
aadu jeevitham full story
aadu jeevitham pdf
aadu jeevitham release date
aadu jeevitham story

കെ ആര്‍ അനൂപ്

, ചൊവ്വ, 12 മാര്‍ച്ച് 2024 (12:31 IST)
തൻ്റെ ഒരു സിനിമയും മകളെ ഇതുവരെയും കാണിച്ചിട്ടില്ലെന്ന് പൃഥ്വിരാജ്. പക്ഷേ ആദ്യമായി താൻ മകളെ കാണിക്കാൻ പോകുന്ന സിനിമ ആടുജീവിതം ആയിരിക്കുമെന്നും നടൻ പറയുന്നു. കുടുംബവുമായി പോയി സിനിമ കാണണമെന്ന് താൻ പറയുമ്പോൾ അവർ തന്നോട് ചോദിക്കാനുള്ള ഒരു ചോദ്യമുണ്ടെന്നും എന്തുകൊണ്ടാണ് മകളെ സിനിമ കാണിക്കാത്തത് എന്നതാണ് ആ ചോദ്യം എന്നും പൃഥ്വിരാജ് പറഞ്ഞു തുടങ്ങുന്നു.
 
"ഞാൻ എന്റെ മകള്‍ക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും ചോദിക്കാറുണ്ട് നിങ്ങള്‍ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്.
 
അവള്‍ക്ക് 9 വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനില്‍ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും.ഈ സിനിമ കാണുമ്പോൾ അവള്‍ക്കു മനസ്സിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാല്‍ എന്താണ് അർഥമെന്നും.''- ആടുജീവിതം സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന വാർത്ത സമ്മേളനത്തിയുടെ പൃഥ്വിരാജ് പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവധി ആഘോഷം കേരളത്തില്‍ തന്നെ! ഒരു വയനാടന്‍ വൈബ്, സുഹൃത്തുക്കള്‍ക്കൊപ്പം നടി നമിത പ്രമോദ്