Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി സ്രിന്ദയ്ക്ക് ഫോട്ടോഗ്രാഫി പഠിപ്പിച്ച് മമ്മൂട്ടി, അധികമാരും കാണാത്ത ചിത്രങ്ങള്‍ !

നടി സ്രിന്ദയ്ക്ക് ഫോട്ടോഗ്രാഫി പഠിപ്പിച്ച് മമ്മൂട്ടി, അധികമാരും കാണാത്ത ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്

, ചൊവ്വ, 1 മാര്‍ച്ച് 2022 (09:02 IST)
ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. സിനിമാതാരങ്ങളും നടനൊപ്പം ചിത്രങ്ങളെടുക്കാന്‍ മത്സരിച്ചു. എന്നാല്‍ ക്യാമറ കൈയ്യില്‍ കിട്ടിയതോടെ മമ്മൂട്ടി ഫോട്ടോഗ്രാഫറായി മാറി. ഒപ്പം നല്ലൊരു ഫോട്ടോഗ്രാഫി അധ്യാപകനും.
 
 നടി സ്രിന്ദയ്ക്ക് ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ പഠിപ്പിക്കുകയായിരുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്ത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

മംഗ്ലീഷിന് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായ ത്രില്ലിലാണ് സ്രിന്ദ. അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ തന്നെ വലിയ സന്തോഷമായെന്നും നടി പറഞ്ഞിരുന്നു. റസിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
 
ബിഗ് ബി കണ്ട് കഴിഞ്ഞശേഷം മുതലേ അമലും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു നടി.അത്തരത്തിലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്ന് പറഞ്ഞാല്‍ ഇതില്‍ കൂടുതല്‍ എന്താണ് ആവശ്യപ്പെടുക. ഞാന്‍ മമ്മൂക്കയോടൊപ്പം ഇതിന് മുമ്പ് മംഗ്ലീഷിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് തൊട്ടെ മമ്മൂക്ക വളരെ ചില്ലാണ്. പിന്നെ മമ്മൂക്കയുടെ എനര്‍ജി ബീറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ഒരു അഭിമുഖത്തിനിടെ സ്രിന്ദ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി തന്നെ താരം, ഒപ്പം നിര്‍ത്തി ചിത്രങ്ങളെടുക്കാന്‍ മത്സരിച്ച് സിനിമ താരങ്ങളും