കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ നിസാം ബഷീര്‍ മമ്മൂട്ടിയുടെ പുതിയ സിനിമയുടെ തിരക്കിലേക്ക്. ചാലക്കുടിയില്‍ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിന്റെ പൂജയും സിച്ച് ഓണ്‍ കര്‍മവും ചാലക്കുടിയില്‍ നടന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
എഡിറ്റിംഗ് - കിരണ്‍ ദാസ്, കലാസംവിധാനം - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഔസേപ്പച്ചന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍ & എസ്.ജോര്‍ജ്, കോസ്റ്റ്യൂം - സമീറ സനീഷ്, പി.ആര്‍.ഒ - പി.ശിവപ്രസാദ്, സ്റ്റില്‍സ് - ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവര്‍ത്തകര്‍. കൊച്ചിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
ഇതും വരേയും പേരിടാത്ത ചിത്രം, മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസായി ഇതിനോടകം വളരെ ഗംഭീര അഭിപ്രായം നേടിക്കഴിഞ്ഞു. റത്തീന സംവിധാനം ചെയ്ത ചിത്രം 'പുഴു' ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം. സോണി ലൈവ് ഒടിടിയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.