Webdunia - Bharat's app for daily news and videos

Install App

ചോദ്യങ്ങളാണോ പ്രശ്നം? ശ്രീനാഥ് ഭാസി വിവാദത്തിൽ പ്രതികരണവുമായി മമ്മൂട്ടി

Webdunia
ഞായര്‍, 2 ഒക്‌ടോബര്‍ 2022 (13:00 IST)
അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തായി ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാകില്ലെന്നും സാമാന്യമായ ധാരണയാണ് ഇതിൽ ഉണ്ടാകേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. ദോഹയിൽ പുതിയ ചിത്രമായ റോഷാക്കിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
 
അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങൾ ചോദ്യങ്ങളുടെ പ്രശ്നം കാരണമാണോ ഉത്തരങ്ങളുടെ പ്രശ്നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നായിരുന്നു ചോദ്യം. നമ്മൾ തമ്മിലുള്ള ചോദ്യത്തിനും ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. അതിനെ പറ്റി ചർച്ച ചെയ്താൽ ഒരു ദിവസം മതിയാകാതെ വരും. ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കാണ് മറുപടി പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല.
 
അതിന് സാമാന്യമായ ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. ഏഴാം തീയ്യതിയാണ് റോഷാക് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിൻ്റെ നിർമാണം നിർവഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

29ാമത് ഐഎഫ്എഫ്‌കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായിക ആന്‍ ഹുയിക്ക്

നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

അടുത്ത ലേഖനം
Show comments