Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയ നേതാവിന് കണ്ണീരോടെ വിട, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

പ്രിയ നേതാവിന് കണ്ണീരോടെ വിട, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
, ഞായര്‍, 2 ഒക്‌ടോബര്‍ 2022 (08:32 IST)
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി സമർപ്പിച്ച് മലയാള സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ,കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.
 
സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ പോസ്റ്റ് ചെയ്തതിങ്ങനെ
 
സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ  ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട.
 

"പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ..", എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത്.  ദീർഘനാളായി അർബുധ ബാധിതനായിരുന്നകോടിയേരി മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചിട്ടുണ്ട്. അഞ്ച് തവണ തലശ്ശേരിയിൽ നിന്നും എംഎൽഎയായി തെരെഞ്ഞെടുക്കപ്പെട്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയ സഖാവിന് വിട, കോടിയേരിയുടെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും, സംസ്കാരം നാളെ പയ്യാമ്പലത്ത്