Publish Date: Fri, 24 Dec 2021 (13:48 IST)
Updated Date: Fri, 24 Dec 2021 (13:50 IST)
വിഖ്യാത സംവിധായകന്‍ കെ.എസ്.സേതുമാധവന്റെ നിര്യാണത്തില്‍ അനുശോചിച്ച് മമ്മൂട്ടി. 'സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്‍ത്തിയ എന്നും സ്‌നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്ത് നിര്‍ത്തിയ സേതു സാറിന് ആദരാഞ്ജലികള്‍,' മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചെന്നൈയില്‍ വച്ചായിരുന്നു സേതുമാധവന്റെ അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള സംവിധായകനാണ് സേതുമാധവന്‍. സമഗ്രസംഭാവനകളെ പരിഗണിച്ച് 2009 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.