Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty Sulfath: ഞാൻ വിവാഹം കഴിക്കുമ്പോൾ അവൾ വളരെ ചെറുപ്പമാ! ഒന്നും അറിയൂല്ല, ഇപ്പോൾ എല്ലാം വയ്ക്കും: മമ്മൂട്ടി

മുൻപൊരിക്കൽ ഭാര്യ സുൽഫത്തിനെ കുറിച്ച് സംസാരിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Mammootty

നിഹാരിക കെ.എസ്

, ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (09:45 IST)
ഭാര്യയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളാണ് മമ്മൂട്ടി. ഇപ്പോൾ വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കും പങ്കെടുക്കുമ്പോൾ ഭാര്യയോടൊപ്പമാണ് അദ്ദേഹം വരാറുള്ളത്. മമ്മൂട്ടിയുടെ ഏറ്റവും അടുത്ത പെൺസുഹൃത്ത് അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്ത് തന്നെയാണ്. ഇപ്പോഴിതാ മുൻപൊരിക്കൽ ഭാര്യ സുൽഫത്തിനെ കുറിച്ച് സംസാരിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
 
'ഞാൻ വിവാഹം കഴിക്കുമ്പോൾ അവൾക്ക് ഒന്നും അറിയൂല്ല. ഇപ്പോൾ എല്ലാം വയ്ക്കും. ഞാൻ പഠിപ്പിച്ചു കൊടുത്തത് ഒന്നുമല്ല, അവൾ എനിക്ക് വേണ്ടി പാചകം പഠിച്ചെടുത്തതാണ്. ഞാൻ നാടൻ ഭക്ഷണം ആണ് ഏറെ ഇഷ്ടപ്പെടുന്നത്. അതിൽ ചോറും കറികളും ആണ് ഏറെ ഇഷ്ടം. പക്ഷേ ചോറ് അധികം കഴിക്കാറില്ല. പിന്നെ മീനാണ് എനിക്ക് കുറെ ഇഷ്ടം. പച്ചക്കറികളോട് വിരോധം ഇല്ല. 
 
എനിക്ക് ചില ടേസ്റ്റ് ഉണ്ട്, അത് ഞാൻ ചെറുപ്പത്തിലേ ശീലിച്ചതാണ്. ഇവൾ ആണെങ്കിൽ വീട്ടിലെ മൂത്ത കുട്ടിയാണ്, വളരെ താലോലിച്ചുവളർത്തിയതാണ്. ഞാൻ വിവാഹം കഴിക്കുമ്പോൾ വളരെ ചെറുപ്പം ആണ്. അന്നൊന്നും അറിയില്ല. പക്ഷേ എനിക്ക് ഇപ്പോൾ ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കുന്നത് അവൾ ആണ്.
 
എന്നെ ഏറ്റവും വിമർശിക്കുന്നത് അവൾ ആണ്. ഞാൻ ചിരിച്ചില്ല എങ്കിൽ നിങ്ങൾക്ക് ഒന്ന് ചിരിച്ചിരുന്നൂടെ എന്ന് ചോദിക്കും. ദേഷ്യപ്പെട്ടാൽ എന്തിനാണ് ഇപ്പോൾ ദേഷ്യപെടുന്നത് എന്ന് ചോദിക്കും. ഞാൻ ഒരു സമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ആളാണ്. ഞാൻ ടിവി കാണുമ്പൊൾ തന്നെ കമ്പ്യൂട്ടർ ഓപ്പറേറ്റ് ചെയ്യും അങ്ങനെ തന്നെ ഫോണിൽ സംസാരിക്കുകയും ചെയ്യും. അങ്ങനെ നാല് കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ അഞ്ചാമത് ഒരു കാര്യം ഇവൾ ചോദിച്ചാൽ എനിക്ക് ദേഷ്യം വരും.
 
കംപ്ലെയിന്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ലവ് സീനുകൾ ഒന്നും അഭിനയിക്കാറില്ല. പിന്നെ ഏതുഭാര്യക്ക് ആണ് അത്ര വലിയ വിശാല മനസ്കത ഉണ്ടാവുക, വിഷമം ഉണ്ടാകും. എന്നാലും ഞാൻ അഭിനയിക്കുന്നു എന്ന ധാരണ ഉള്ളതുകൊണ്ട് കുഴപ്പം ഇല്ല. ജീവിക്കുന്നത് അവളുടെ ഒപ്പം അല്ലെ. ജീവിക്കുന്നത് അവൾക്ക് അനുഭവം ആയതുകൊണ്ട് കുഴപ്പം ഇല്ല.
 
കല്യാണം കഴിച്ച ഏഴാമത്തെ ദിവസം മുതൽ ഞാൻ അഭിയിക്കാൻ പോകുന്ന ആളാണ്. വിവാഹം കഴിച്ചശേഷമാണ് ഐശ്വര്യം കൂടിയത് എന്ന് പറയുന്നതിൽ തെറ്റില്ല. ഞാൻ വിവാഹം കഴിച്ചശേഷം ആണ് എന്റെ ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടായത്. നമ്മൾക്ക് നമ്മുടെ ലക്ഷ്യങ്ങൾ നമുക്ക് ഒറ്റക്ക് നേടാം, പക്ഷേ സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം പിൻപറ്റാൻ ആളുകൾ വേണം. കുടുംബം, ഒരു പാർട്ണർ നമുക്ക് വേണം അല്ലെങ്കിൽ നമ്മുടെ എനർജി നഷ്ടം ആകും. എനിക്ക് കുടുംബം ഇല്ലായിരുന്നു എങ്കിൽ ഇത്രത്തോളം എത്തില്ലായിരുന്നു', മമ്മൂട്ടി പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Madrassi: സൂപ്പർതാരങ്ങൾ കൊതിക്കുന്ന മാന്ത്രിക സംഖ്യയിലേക്ക് ശിവകാർത്തികേയൻ!