Publish Date: Wed, 07 Sep 2022 (16:25 IST)
Updated Date: Wed, 07 Sep 2022 (16:27 IST)
മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. ആശംസ പ്രവാഹമാണ് നടന് വന്നുകൊണ്ടിരിക്കുന്നത്. രാപ്പകല്‍, തുറുപ്പുഗുല്ലാന്‍, ഈ പട്ടണത്തില്‍ ഭൂതം, ബസ് കണ്ടക്ടര്‍ തുടങ്ങിയ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
'നന്‍പകല്‍ നേരത്ത മയക്കം','റോഷാക്ക്' തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് നടന്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സി ബി ഐ 5 ആണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം.