റോഷാക്കിനൊപ്പം നിൽക്കുമോ? ജിതിൻ കെ ജോസ് സിനിമയിലും മെഗാസ്റ്റാർ എത്തുക നെഗറ്റീവ് ടച്ചുള്ള റോളിൽ

അഭിറാം മനോഹർ
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (17:29 IST)
Mammootty
നവാഗതനായ ജിതിന്‍ കെ ജോസ് ഒരുക്കുന്ന പുതിയ സിനിമയിലും മമ്മൂട്ടി എത്തുക നെഗറ്റീവ് ടച്ചുള്ള റോളിലെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയില്‍ നടന്‍ വിനായകനും സിനിമയില്‍ ഒരു പ്രധാന റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ റോഷാക്, ഭ്രമയുഗം എന്നീ സിനിമകളില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
 
മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാകും വിനായകനും സിനിമയിലെന്നാണ് സൂചന. കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയുടെ സഹരചയിതാവ് കൂടിയാണ് ജിതിന്‍ കെ ജോസ്. നേരത്തെ പൃഥ്വിരാജ്, ജോജു ജോര്‍ജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് വിനായകനെ ഇപ്പോള്‍ പരിഗണിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ നാഗര്‍കോവിലില്‍ ആരംഭിക്കും. രണ്ടാഴ്ചയ്ക്ക് ശേഷമാകും മമ്മൂട്ടി സിനിമയില്‍ ജോയിന്‍ ചെയ്യുക.
 
 കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ സംവിധായകനായ റോബി വര്‍ഗീസ് രാജ് ആണ് സിനിമയുടെ ഛായാഗ്രഹണം. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുക സുഷിന്‍ ശ്യാമാണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments