ദിലീപിന്റെ നായികയാവേണ്ടിയിരുന്നത് ശാലിനി, അവസാന നിമിഷം കാവ്യ മാധവനെ നിര്‍ദേശിച്ചത് മഞ്ജു വാര്യര്‍

അഭിറാം മനോഹർ
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (15:46 IST)
Dileep,Manju warier,Kavya madhavan
ദിലീപ്- കാവ്യ മാധവന്‍ ജോഡി ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയാണ് 1999ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയെ ഇരുകയ്യും നീട്ടികൊണ്ടാണ് മലയാളികള്‍ സ്വീകരിച്ചത്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ മാധവന്റെ നായികയായുള്ള ആദ്യ സിനിമ കൂടിയായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍.
 
ഇപ്പോഴിതാ സിനിമയില്‍ ദിലീപിന്റെ നായികയായി ആദ്യം തീരുമാനിച്ചത് ശാലിനിയെയായിരുന്നുവെന്നും കാവ്യ മാധവനെ നായികയാക്കാന്‍ നിര്‍ദേശിച്ചത് മഞ്ജുവാര്യരായിരുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയ്ക്കായി കാസ്റ്റിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ദിലീപിന്റെ നായികയായി ശാലിനിയെയാണ് നിശ്ചയിച്ചിരുന്നത്. മറ്റ് കഥാപാത്രങ്ങളെയും തീരുമാനിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ശാലിനി നിറം എന്ന സിനിമയുടെ തിരക്കിലായിരുന്നു. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം മറ്റൊരു നായികയെ കണ്ടെത്തേണ്ടി വന്നു. ശാലിനിക്ക് പകരം ആരെ അഭിനയിപ്പിക്കും എന്ന കാര്യം ആലോചിക്കേണ്ടി വന്നു. മഞ്ജുവാര്യരാണ് പുതിയ ആരെയെങ്കിലും നായികയാക്കാം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. പെട്ടെന്ന് കാവ്യയുടെ കാര്യം ഓര്‍മ വന്നു. ഉടന്‍ തന്നെ നീലേശ്വരത്ത് കാവ്യയുടെ വീട്ടില്‍ പോയി. അവരെ കണ്ട് കാര്യം പറഞ്ഞ് മനസിലാക്കി. കാവ്യ സമ്മതിക്കുകയും ചെയ്തു. ലാല്‍ ജോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

ശബരിമലയില്‍ ചൊവ്വാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് സദ്യ വിളമ്പും; ഉപയോഗിക്കുന്നത് സ്റ്റീല്‍ പ്‌ളേറ്റും സ്റ്റീല്‍ ഗ്ലാസും

രാഹുലിന് തെറ്റുപറ്റിയെന്നു കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞത്: കെ സുധാകരന്‍

Rahul Mamkootathil: ഗതികെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; ശബ്ദരേഖ തന്റേതെന്ന് സമ്മതിച്ചു, ഏറ്റുപറച്ചില്‍ ജാമ്യം കിട്ടാന്‍

അറബിക്കടല്‍ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടില്‍ മാറ്റമില്ലെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments