ഐ.എം.വിജയനെതിരെ പന്ത് തട്ടി മോഹന്‍ലാലും മമ്മൂട്ടിയും; സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍, അപൂര്‍വ്വ ചിത്രം

Webdunia
തിങ്കള്‍, 16 മെയ് 2022 (20:28 IST)
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഇതുവരെ അമ്പതിലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
 
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പഴയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇരുവരും ഫുട്ബോള്‍ കളിക്കാനായി ജേഴ്സിയണിഞ്ഞ് മൈതാനത്ത് നില്‍ക്കുന്ന ചിത്രമാണിത്. വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ചിത്രത്തിന്.
 
രണ്ടായിരത്തില്‍ സന്തോഷ് ട്രോഫി പോരാട്ടം കേരളത്തിലെ തൃശൂരിലാണ് നടന്നത്. അന്ന് കേരള ഫുട്ബോള്‍ ടീമും സിനിമാ താരങ്ങളുടെ ടീമും തമ്മില്‍ സൗഹൃദ മത്സരം നടന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ആ കളിയില്‍ സിനിമാ താരങ്ങളുടെ ടീമിനായി കളത്തിലിറങ്ങി. അന്ന് എടുത്ത ചിത്രമാണിത്.

Mammootty, IM Vijayan and Mohanlal

 
പ്രമുഖ തേയില കമ്പനിയായ കണ്ണന്‍ ദേവനാണ് താരങ്ങളും കേരള ഫുട്ബോള്‍ ടീമും തമ്മിലുള്ള മത്സരം നടത്തിയത്. കണ്ണന്‍ ദേവന്റെ ജേഴ്സിയണിഞ്ഞാണ് മമ്മൂട്ടിയും മോഹന്‍ലാലും ഈ ചിത്രത്തില്‍ നില്‍ക്കുന്നത്. കേരളത്തിന്റെ അഭിമാന താരം ഐ.എം.വിജയന്‍ അന്ന് കേരള ഫുട്ബോള്‍ ടീമില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ടീമിനെതിരെ വിജയന്‍ കളിച്ചു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments