Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല്‍പത്തിരണ്ടാം വിവാഹ വാര്‍ഷികം,ഉമ്മയ്ക്കും വാപ്പയ്ക്കും ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

നാല്‍പത്തിരണ്ടാം വിവാഹ വാര്‍ഷികം,ഉമ്മയ്ക്കും വാപ്പയ്ക്കും ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 6 മെയ് 2021 (16:28 IST)
മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും നാല്‍പത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍.
 
 'ഉമ്മയ്ക്കും വാപ്പയ്ക്കും വാര്‍ഷികാശംസകള്‍. ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തേതാണെന്നു കരുതുന്നു' - പറഞ്ഞുകൊണ്ട് ഒരു വിദേശ യാത്രയ്ക്കിടെ എടുത്ത ഒരു ചിത്രം ദുല്‍ഖര്‍ പങ്കുവെച്ചു.
 
ജോജു ജോര്‍ജ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, പൃഥ്വിരാജ് തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയത്.
 
തന്റെ ഏറ്റവും അടുത്ത പെണ്‍സുഹൃത്താണെന്നാണ് സുല്‍ഫത്തെന്ന് മമ്മൂട്ടി പറയാറുണ്ട്.വാപ്പയും ഉമ്മയുമാണ് വീട്ടിലെ നല്ല പ്രണയ ജോഡികളെന്നു ദുല്‍ഖറും നേരത്തെ പറഞ്ഞിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രില്ലടിപ്പിക്കാന്‍ ജോജു ജോര്‍ജ് വീണ്ടുമെത്തുന്നു, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു !