Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളയില്‍ മൊഞ്ചനായി മമ്മൂട്ടി, തലയെടുപ്പോടെ സുരേഷ് ഗോപി; സൂപ്പര്‍താരങ്ങള്‍ വിവാഹവേദിയില്‍ (വീഡിയോ)

വെള്ളയില്‍ മൊഞ്ചനായി മമ്മൂട്ടി, തലയെടുപ്പോടെ സുരേഷ് ഗോപി; സൂപ്പര്‍താരങ്ങള്‍ വിവാഹവേദിയില്‍ (വീഡിയോ)
, ശനി, 8 ജനുവരി 2022 (14:50 IST)
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും ഒന്നിച്ചുള്ള സിനിമകളെല്ലാം ഒരുകാലത്ത് സൂപ്പര്‍ഹിറ്റുകളായിരുന്നു. പണ്ട് ചെറിയ പിണക്കവും പരിഭവവും ഇരു താരങ്ങളും തമ്മില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്. 



മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരേ വിവാഹത്തിനാണ് ഇരുവരും എത്തുന്നത്. എന്നാല്‍ രണ്ട് പേരും കണ്ടുമുട്ടുന്നില്ല. മമ്മൂട്ടി ആദ്യമെത്തി വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പോകുന്നത് വീഡിയോയില്‍ കാണാം. പിന്നീടാണ് സുരേഷ് ഗോപി എത്തുന്നത്. ഇരുവരുടേയും മാസ് ലുക്കുകള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി വരാനുള്ളത് മോഹന്‍ലാലിന്റെ 6 ചിത്രങ്ങള്‍, ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും 2022 ല്‍ ലാല്‍ ഉണ്ടാകും,