Webdunia - Bharat's app for daily news and videos

Install App

Mammootty: വില്ലനും എത്തി ! പുതിയ സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി നാഗര്‍കോവിലില്‍

വളരെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുക

രേണുക വേണു
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (13:35 IST)
Mammootty and Vinayakan

Mammootty: നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എത്തി. നാഗര്‍കോവിലില്‍ സെപ്റ്റംബര്‍ 25 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെങ്കിലും മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യുന്നത് ഇന്നാണ്. മമ്മൂട്ടിയും വിനായകനും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 
 
വളരെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുക. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിയെടുത്തത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും വിനായകന്റേത് ഒരു പൊലീസ് വേഷമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജിതിന്‍ കെ ജോസ് സിനിമയിലെ ലുക്കില്‍ തന്നെ മമ്മൂട്ടി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

Mammootty
 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം നിര്‍വഹിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പലതും തുറന്ന് പറയാനുണ്ട്, പി വി അൻവറിന് പിന്നാലെ തലവേദനയാകുമോ കെ ടി ജലീലും

ഇസ്രായേലിനെതിരായ ആക്രമണത്തിന് ആയത്തുള്ള ഖൊമൈനി ഉത്തരവിട്ടത് രഹസ്യസങ്കേതത്തിൽ നിന്ന്

ഇത് സൂചന മാത്രം, ആക്രമണം താത്കാലികമായി നിർത്തുന്നു, തിരിച്ചടിച്ചാൽ പ്രത്യാക്രമണം താങ്ങില്ല, ഇസ്രായേലിനും യുഎസിനും മുന്നറിയിപ്പുമായി ഇറാൻ

Iran israel news: ഇറാൻ തെറ്റ് ചെയ്തു, അതിനുള്ള വില അവർ നൽകേണ്ടി വരും, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു

ഇസ്രായേലിന് നേര അപ്രതീക്ഷിത ആക്രമണവുമായി ഇറാൻ, തൊടുത്തത് 180ലധികം ഹൈപ്പർ സോണിക് മിസൈലുകൾ, ആശങ്കയിൽ മലയാളികൾ

അടുത്ത ലേഖനം
Show comments