ബോളിവുഡില്‍ ഒരു കാലത്ത് നിറഞ്ഞുനിന്ന നായികാ താരമായിരുന്നു മല്ലിക ഷെരാവത്തും. ഒരുകാലത്ത് ചൂടന്‍ രംഗങ്ങളിലെ നായികയെന്ന പേര് വീണിരുന്ന മല്ലിക ഷെരാവത്ത് ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഹിന്ദി സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. പല ബോളിവുഡ് നായകനടന്മാരും തന്നെ രാത്രിയില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും മല്ലിക ഷെരാവത്ത് പറയുന്നു.
സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍ തന്നെ താന്‍ പുറത്തും അങ്ങനെയാണെന്നാണ് ബോളിവുഡിലെ ചിലര്‍ കരുതിയത്. നായകന്മാരില്‍ ചിലര്‍ രാത്രി വിളിച്ച് കാണാന്‍ ആവശ്യപ്പെടും. ഞാന്‍ എന്തിനാണ് നിങ്ങളെ രാത്രി കാണാന്‍ വരുന്നതെന്ന് തിരിച്ച് ചോദിക്കാരുണ്ട്. സിനിമയില്‍ ചൂടന്‍ രംഗങ്ങള്‍ ചെയ്യുന്നുണ്ടല്ലോ പിന്നെ എന്താണ് രാത്രിയില്‍ കണ്ടാല്‍ എന്നാണ് പലരും ചോദിക്കാറുള്ളത്. ഈ കാര്യങ്ങള്‍ നിരസിച്ചതിനാല്‍ തന്നെ ഇന്‍ഡസ്ട്രിയില്‍ മാറ്റിനിര്‍ത്തപ്പെട്ടു. പലരും ഞാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നാണ് കരുതിയത്. എന്നാല്‍ ഒരിക്കലും എന്റെ മൂല്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭിമുഖത്തില്‍ മല്ലിക ഷെരാവത്ത് പറയുന്നു.