Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഇനി വിനോദ് മേനോന്‍, ഒരു സഞ്ചാരി; കൊച്ചിയില്‍ അയാള്‍ക്ക് സംഭവിക്കുന്നതെന്ത്?

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2018 (14:14 IST)
മമ്മൂട്ടി എപ്പോഴും പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. പുതിയ പുതിയ കഥകള്‍ക്ക്, പുതിയ സംവിധായകര്‍ക്ക്, പുതുമകള്‍ക്ക് എല്ലാമാണ് അദ്ദേഹം സമയം നീക്കിവയ്ക്കുന്നത്. ഓരോ വര്‍ഷവും മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കുന്നത് എത്ര പുതുമുഖ സംവിധായകര്‍ക്കാണ്!
 
മമ്മൂട്ടി ഈ വര്‍ഷം അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ കൂട്ടത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനുമുണ്ട്. കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.
 
സഞ്ചാരപ്രിയനായ വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെത്തുന്ന വിനോദ് മേനോന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു. അതേത്തുടര്‍ന്ന് അയാളുടെ ജീവിതം സഞ്ചരിക്കുന്ന ഇടങ്ങളിലൂടെയാണ് സിനിമയുടെ വികാസം.
 
ഒരു ഗെയിം ത്രില്ലര്‍ ഫോര്‍മാറ്റിലാണ് ഈ സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ മലയാളത്തില്‍ അപൂര്‍വ്വം സിനിമകളേ സംഭവിച്ചിട്ടുള്ളൂ. കഥയുടെ ഓരോ ഘട്ടത്തിലും അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ അടുക്കിവച്ചാണ് ഡീന്‍ ഡെന്നിസ് തിരക്കഥയെഴുതിയിരിക്കുന്നത്.
 
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ തമിഴിലെ ഒരു യുവതാരവും പ്രധാന വേഷത്തിലെത്തും. തമിഴില്‍ നിന്നുതന്നെയായിരിക്കും മമ്മൂട്ടിയുടെ നായികയും എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ബ്രഹ്മണ്ഡചിത്രമായ പഴശ്ശിരാജ നിര്‍മ്മിച്ചത് ശ്രീ ഗോകുലം ഫിലിംസായിരുന്നു. 
 
മറ്റ് പ്രൊജക്ടുകളില്‍ മമ്മൂട്ടി ബിസി ആയതുകൊണ്ടാണ് ചിത്രീകരണം ഡിസംബര്‍ വരെ നീണ്ടുപോകുന്നത്. കൊച്ചിയും ബംഗലൂരുവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം
Show comments