Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി 10 ദിവസം കൊടുത്തതാണ്, പക്ഷേ തിരക്കോടുതിരക്ക്; ഒടുവില്‍ മോഹന്‍ലാല്‍ രക്ഷയ്ക്കെത്തി!

മമ്മൂട്ടി 10 ദിവസം കൊടുത്തതാണ്, പക്ഷേ തിരക്കോടുതിരക്ക്; ഒടുവില്‍ മോഹന്‍ലാല്‍ രക്ഷയ്ക്കെത്തി!
, തിങ്കള്‍, 2 ഏപ്രില്‍ 2018 (12:28 IST)
മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായാല്‍ മതി ഒരു സിനിമയ്ക്ക് മിനിമം ഗ്യാരണ്ടിയാണ്. അതുകൊണ്ടാണ് മമ്മൂട്ടിയുടെ കാമിയോ റോളുകള്‍ പല സിനിമകളെയും ബോക്സോഫീസില്‍ രക്ഷപ്പെടുത്തുന്നത്. അധികം അതിഥിവേഷങ്ങളിലൊന്നും മമ്മൂട്ടി അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ചതൊക്കെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നത് തന്നെയാണ്.
 
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ബിലാത്തിക്കഥ’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിക്കാനായി 10 ദിവസത്തെ ഡേറ്റ് നല്‍കിയിരുന്നതാണ്. ലണ്ടനിലാണ് ചിത്രീകരണത്തിന് പദ്ധതിയിട്ടത്. എന്നാല്‍ 10 ദിവസം ഇന്ത്യയില്‍ നിന്ന് മാറിനില്‍ക്കാന്‍ പറ്റാത്തത്ര തിരക്കായി മമ്മൂട്ടിക്ക്. എങ്ങനെ ഈ പ്രശ്നം ഒന്ന് സോള്‍‌വ് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മമ്മൂട്ടിക്കും രഞ്ജിത്തിനും മുന്നിലേക്ക് മോഹന്‍ലാല്‍ എത്തുന്നത്. മമ്മൂട്ടിക്ക് പകരം താന്‍ ഡേറ്റ് നല്‍കാമെന്ന് മോഹന്‍ലാല്‍ രഞ്ജിത്തിനെ അറിയിച്ചു.
 
അങ്ങനെ ബിലാത്തിക്കഥയിലെ ശക്തമായ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുകയാണ്. അനു സിത്താരയും മണിയന്‍‌പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജനുമാണ് ബിലാത്തിക്കഥയിലെ ജോഡി. അനധികൃതമായി യുകെയില്‍ കുടിയേറിയ യുവാവിനെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്. യുകെയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായി അനു വരുന്നു.
 
ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം എന്തായിരിക്കുമെന്ന് അറിവായിട്ടില്ല. സേതുവാണ് തിരക്കഥ രചിക്കുന്നത്. ദിലീഷ് പോത്തന്‍, കനിഹ, വി എം വിനു, ജ്യുവല്‍ മേരി തുടങ്ങിയവരും ബിലാത്തിക്കഥയിലെ താരങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊലിയുടെ നിറവും, വംശവും, ലിംഗവും, നോക്കി ആളുകളെ വേര്‍തിരിക്കുന്ന ഇടമാണ് ബ്രോ മലയാള സിനിമ: സാമുവലിന്റെ ആരോപണങ്ങളിൽ ഡോക്ടർ ബിജുവിന്റെ പ്രതികരണം