Webdunia - Bharat's app for daily news and videos

Install App

Mammootty at Haripad: മമ്മൂട്ടിയെ കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോള്‍ റോഡ് ബ്ലോക്കായി; മൊഞ്ചനായി മെഗാസ്റ്റാര്‍ (ചിത്രങ്ങള്‍, വീഡിയോ)

മമ്മൂട്ടിയെ കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കം വലിയൊരു ജനാവലി ഒഴുകിയെത്തിയപ്പോള്‍ റോഡ് ബ്ലോക്കായി

Webdunia
ഞായര്‍, 31 ജൂലൈ 2022 (16:42 IST)
Mammootty at Haripad: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ഹരിപ്പാട് തടിച്ചുകൂടിയത് ആയിരങ്ങള്‍. വെഡ് ലാന്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി വരുന്ന വിവരം അറിഞ്ഞ് ഹരിപ്പാടിന് പുറത്തുനിന്നും നൂറുകണക്കിനു ആളുകള്‍ എത്തിച്ചേര്‍ന്നു. ആലപ്പുഴ എംപി എ.എം.ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 
 
മമ്മൂട്ടിയെ കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കം വലിയൊരു ജനാവലി ഒഴുകിയെത്തിയപ്പോള്‍ റോഡ് ബ്ലോക്കായി. ഒടുവില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ മമ്മൂട്ടി ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് താന്‍ വേഗം പോകുമെന്ന് ആരാധകരോട് പറഞ്ഞു. 


 
 
'നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം.' മമ്മൂട്ടി പറഞ്ഞു. 
 


വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റുമായിരുന്നു മമ്മൂട്ടി ധരിച്ചിരുന്നത്. കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഹരിപ്പാട് എത്തിയത്. വലിയ ആവേശത്തോടെയാണ് മമ്മൂട്ടിയെ ആരാധകര്‍ സ്വീകരിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments